അതിജീവനത്തിന്റെ കഥയുമായി ഒരു നായ്ക്കുട്ടി പ്രധാന വേഷത്തിൽ ഖുശ്പു വരുന്നു
സുജൻ അരോമൽ സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറമൂട് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയ ഖുശ്പു ഒരു ഹൊറർ കോമഡി ചിത്രമാണ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് അതിജീവിച്ച ചിൽ എന്ന നായ്ക്കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.
"ഖുശ്പു" ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി അതിജീവനത്തിന്റെ കഥയുമായി ഒരു നായ്ക്കുട്ടി പ്രധാന വേഷത്തിൽ
കൊച്ചി: "ചിൽ" എന്ന നായ്ക്കുട്ടിയെ പ്രധാന കഥാപാത്രമാക്കി സുജൻ അരോമൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറർ കോമഡി ഡ്രാമ ചിത്രമായ "ഖുശ്പു"വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സിനിമാതാരം സുരാജ് വെഞ്ഞാറമൂട് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തിറക്കി. ബൈജു ക്രിയേഷൻസിന്റെ ബാനറിൽ സിന്തൈ വിജയൻ കഥയെഴുതി നിർമ്മിക്കുന്ന ചിത്രം തികച്ചും വ്യത്യസ്തമായ പ്രമേയമാണ് അവതരിപ്പിക്കുന്നത്.
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശത്തുനിന്ന് അത്ഭുതകരമായി അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ "ചിൽ" എന്ന തെരുവുനായ്ക്കുട്ടിയാണ് ഈ ചിത്രത്തിലെ പ്രധാന ആകർഷണം. ദുരന്തഭൂമിയിൽ നിന്ന് കണ്ടെത്തിയ ചില്ലിനെ ഷാജി ബാലരാമപുരം, ജിഗേഷ് സുകുമാർ, ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് സിനിമയ്ക്കായി പരിശീലിപ്പിച്ചെടുത്തത്. ഒരു തെരുവുനായയുടെ അതിജീവനവും ചലച്ചിത്രത്തിലേക്കുള്ള യാത്രയും സിനിമയ്ക്ക് വേറിട്ട കൗതുകം നൽകുന്നുണ്ട്.
യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്ന ഒരു സംഘം സുഹൃത്തുക്കളുടെ ജീവിതത്തിൽ അരങ്ങേറുന്ന രസകരവും അപ്രതീക്ഷിതവുമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്. ഹൊററും നർമ്മവും സസ്പെൻസും കോർത്തിണക്കിയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ ജാഫർ ഇടുക്കി, ഷാലു റഹീം, ഡയാന ഹമീദ്, ചിത്ര നായർ, സിനി കോലത്തുകര, പൂജ റാം, അൻവർ ഷെരീഫ്, നിർമൽ പാലാഴി, പ്രമോദ് വെളിയനാട്, അമൽ രാജ്ദേവ്, അനീഷ് ദാർ, ഷിബു ലാപ്പൻ, അനു ആനന്ദൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.
പ്രധാന അണിയറ പ്രവർത്തകർ:
കോ-പ്രൊഡ്യൂസർ: ജിനേഷ്
ഛായാഗ്രഹണം: റെജിൻ സാന്റോ
എഡിറ്റിംഗ്: കാച്ചപ്പിള്ളി ആന്റേഴ്സ്
സംഗീതം: അഫ്സൽ യൂസഫ്, ദിനു മോഹൻ, സമദ് പ്രിയദർശിനി, സുജൻ അരോമൽ
ഒറിജിനൽ സ്കോർ: വില്യം ഫ്രാൻസിസ്
ഗാനരചന: ദിനു മോഹൻ, സുജൻ അരോമൽ
സൗണ്ട് ഡിസൈൻ & ഫൈനൽ മിക്സിംഗ്: അഭിരാം യു ബി
ഭാഷയാണ് ഏറ്റവും വലിയ രാഷ്ട്രീയം കളക്ടർ എം.എസ്. മാധവിക്കുട്ടി
കടലലകളെ കീഴടക്കി ലോകം ചുറ്റി ഐഎൻഎസ് സുദർശിനി 10 മാസം നീണ്ട ‘ലോകായൻ 26’ ദൗത്യം പൂർത്തിയാക്കി കൊച്ചിയിൽ തിരിച്ചെത്തി
മഹാരാജാസ് കോളജിൽ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ സംഭവം കോളജ് യൂണിയൻ ഭാരവാഹികൾക്ക് സസ്പെൻഷൻ
അതിജീവനത്തിന്റെ കഥയുമായി ഒരു നായ്ക്കുട്ടി പ്രധാന വേഷത്തിൽ ഖുശ്പു വരുന്നു
സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു
മലയാള ഭാഷയുടെ വളർച്ചയ്ക്കൊപ്പം സാംസ്കാരിക മൂല്യങ്ങളും സംരക്ഷിക്കണം കെ ജി രാധാകൃഷ്ണൻ