സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത വേണം മന്ത്രി റോജി എം. ജോൺ
കേരള പോലീസിന്റെ ക്ലിക്ക് പദ്ധതിയുടെ ഭാഗമായുള്ള സൈബർ സേഫ് വില്ലേജുകളുടെ റൂറൽ ജില്ലാതല ഉദ്ഘാടനം മന്ത്രി റോജി എം. ജോൺ നിർവ്വഹിച്ചു.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി റോജി എം. ജോൺ
പെരുമ്പാവൂർ: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ പറഞ്ഞു. കേരള പോലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന സമഗ്ര സൈബർ റെസിലിയൻസ് പ്രോഗ്രാമായ ‘ക്ലിക്ക്’ (CLICK - Community Led Initiative for Cyber Resilient Kerala) ൻറെ ഭാഗമായുള്ള സൈബർ സേഫ് വില്ലേജുകളുടെ റൂറൽ ജില്ലാതല ഉദ്ഘാടം വെങ്ങോല 'ഹമാര ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ വളരുന്നതനുസരിച്ച് കുറ്റകൃത്യങ്ങളുടെ സ്വഭാവം മാറുന്നു സുരക്ഷ ഉറപ്പ് വരുത്തേണ്ടത് സ്റ്റേറ്റിൻ്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ പദ്ധതി വിശദീകരിച്ചു, ബെന്നി ബഹനാൻ എം.പി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഡിവൈഎസ്പി എൻ.ബാബു കുട്ടൻ സൈബർ സുരക്ഷ പ്രതിജ്ഞ ചൊല്ലികൊടുത്തു.അഡീഷണൽ എസ്.പി റ്റി.ബി.വിജയൻ, അബ്രാഹം മോർ സേവറിയോസ് മെത്രാപ്പോലീത്ത, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.എസ്.സുമയ്യ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ഫർഹത്ത് സുഹൈൽ, ബെത്സദാ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റീജപോൾ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ എസ്.സുധീഷ് കുമാർ, പെരുമ്പാവൂർ എസ്എച്ച്ഒ എ.അക്ഷയ്കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സംസ്ഥാനത്ത് സൈബർ സുരക്ഷയും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിനായി കേരള പോലീസ് ആവിഷ്കരിച്ച സമഗ്ര പദ്ധതിയാണ് ‘ക്ലിക്ക്’ (CLICK - Community Led Initiative for Cyber Resilient Kerala). ഡിജിറ്റൽ യുഗത്തിൽ അനുദിനം വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കും ഭീഷണികൾക്കുമെതിരെ പൊതുജനങ്ങളെ സജ്ജരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പോലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിവരസാങ്കേതിക-വ്യവസായ രംഗം എന്നിവയുടെ കൂട്ടായ പങ്കാളിത്തത്തോടെയാണ് (Police-Academia-Industry Partnership) ഈ ജനകീയ പദ്ധതി നടപ്പിലാക്കുന്നത്.
വിദ്യാർത്ഥികൾ, പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, കുടുംബശ്രീ അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്ക് സൈബർ സുരക്ഷാ പരിശീലനം നൽകി 10 ലക്ഷം സൈബർ ഫസ്റ്റ് റെസ്പോണ്ടർമാരെ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പോലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകൾ, കുടുംബശ്രീ, മറ്റ് സാമൂഹിക സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ 1,000 സൈബർ സേഫ് വില്ലേജുകൾ രൂപീകരിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
ഗ്രാമതലത്തിൽ സൈബർ സുരക്ഷാ അവബോധം വ്യാപിപ്പിക്കുകയും സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും.സൈബർ കുറ്റകൃത്യങ്ങൾ നടന്നതിനുശേഷം നടപടി സ്വീകരിക്കുക എന്ന പരമ്പരാഗത സമീപനത്തിനപ്പുറം, കുറ്റകൃത്യങ്ങൾ സംഭവിക്കുന്നതിനുമുമ്പ് ജനങ്ങളെ ബോധവൽക്കരിക്കുകയും ഓരോ പൗരനെയും സൈബർ സുരക്ഷാ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ചികിത്സാരംഗത്തെ ചൂഷണം അവസാനിപ്പിക്കാൻ പൊതുസമൂഹം ഒന്നിച്ചുനിൽക്കണം മുഖ്യമന്ത്രി വി.ഡി. സതീശൻ
ലഹരിക്കെതിരെ ജനകീയ മുന്നേറ്റവുമായി മൂവാറ്റുപുഴ നഗരസഭ നടൻ ആസിഫ് അലി ഫ്ലാഗ് ഓഫ് ചെയ്തു
ലഹരിക്കടിമപ്പെടുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകില്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
മോഹൻലാൽ അനൂപ് സത്യൻ ചിത്രം L368 ന് തുടക്കമായി പൂജ കൊച്ചിയിൽ നടന്നു
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത വേണം മന്ത്രി റോജി എം. ജോൺ
ദുൽഖർ ആരാധകർക്കായി പുതിയ സമ്മാനം; ‘ആകാശംലോ ഒക താര’യിലെ ‘കണ്ണേ കണ്ണേ’ ലിറിക്കൽ വീഡിയോ എത്തി