ലഹരിക്കെതിരെ ജനകീയ മുന്നേറ്റവുമായി മൂവാറ്റുപുഴ നഗരസഭ നടൻ ആസിഫ് അലി ഫ്ലാഗ് ഓഫ് ചെയ്തു
മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ തുഫാൻ മിനി മാരാത്തൺ 2026 സംഘടിപ്പിച്ചു. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ പങ്കെടുത്ത മാരാത്തൺ നടൻ ആസിഫ് അലി ഫ്ലാഗ് ഓഫ് ചെയ്തു.
മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ 'തുഫാൻ മിനി മാരാത്തൺ 2026' സംഘടിപ്പിച്ചു. നടൻ ആസിഫ് അലി ഫ്ലാഗ് ഓഫ് ചെയ്തു.
മൂവാറ്റുപുഴ: ലഹരിക്കെതിരെ ശക്തമായ സന്ദേശമുയർത്തി മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ 'മൂവാറ്റുപുഴ 360° തുഫാൻ മിനി മാരാത്തൺ 2026' സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള സന്ദേശം സമൂഹത്തിന്റെ വിവിധ മേഖലകളിലെത്തിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളെയും പൊതുസമൂഹത്തെയും കായിക പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ പരിപാടിയുടെ ഭാഗമായി മാരാത്തണ്ണിൽ അണിനിരന്നു. സംസ്ഥാന സർക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും തുഫാൻ പദ്ധതിയുടെ പിന്തുണയോടെ നടന്ന മാരാത്തണ്ണിൽ പിങ്ക് ജഴ്സിയണിഞ്ഞ് വിദ്യാർത്ഥികളും യുവജനങ്ങളും വിവിധ സംഘടനകളും പൊതുജനങ്ങളും പങ്കാളികളായി. നഗരസഭ, പോലീസ്, എക്സൈസ് എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കിയത്.
മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാന്റ് പരിസരത്ത് പ്രമുഖ നടൻ ആസിഫ് അലി മാരാത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി., മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. നഗരസഭാ ചെയർപേഴ്സൺ ജോയ്സ് മേരി ആന്റണി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
കെ.എസ്.ആർ.ടി.സി സ്റ്റാന്റ് പരിസരത്തുനിന്ന് ആരംഭിച്ച് ചാലിക്കടവ് ബിസ്മി പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിച്ചേർന്ന മാരാത്തൺ സമാപന സമ്മേളനത്തോടെയാണ് അവസാനിച്ചത്. സമാപന സമ്മേളനത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ പി.എം അബ്ദുൽ സലാം, ജനറൽ കൺവീനർ ഷാജി പാലത്തിങ്കൽ, മറ്റ് ജനപ്രതിനിധികൾ, സംഘാടകർ തുടങ്ങിയവർ സംസാരിച്ചു.
മാരാത്തണ്ണിന്റെ തുടർച്ചയായി നഗരസഭയുടെ ജനകീയ ഇടപെടൽ പദ്ധതിയായ 'വാക്ക് വിത്ത് നഗരസഭ' 31 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശബരിമല തീർഥാടന ഇടത്താവളങ്ങളിൽ ഭക്ഷണവില നിശ്ചയിച്ചു ചായയ്ക്ക് 15, ഊണിന് 80 രൂപ
ചികിത്സാരംഗത്തെ ചൂഷണം അവസാനിപ്പിക്കാൻ പൊതുസമൂഹം ഒന്നിച്ചുനിൽക്കണം മുഖ്യമന്ത്രി വി.ഡി. സതീശൻ
ലഹരിക്കെതിരെ ജനകീയ മുന്നേറ്റവുമായി മൂവാറ്റുപുഴ നഗരസഭ നടൻ ആസിഫ് അലി ഫ്ലാഗ് ഓഫ് ചെയ്തു
ലഹരിക്കടിമപ്പെടുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകില്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
മോഹൻലാൽ അനൂപ് സത്യൻ ചിത്രം L368 ന് തുടക്കമായി പൂജ കൊച്ചിയിൽ നടന്നു
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത വേണം മന്ത്രി റോജി എം. ജോൺ