ലഹരിക്കടിമപ്പെടുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകില്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ലഹരി മാഫിയയുടെ വേരറുക്കാൻ നാട് അണിനിരന്നു സംസ്ഥാനത്ത് ലഹരി മാഫിയയെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ 2.0 തദേശം പദ്ധതി ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഹരിപ്പാട്ട് ഉദ്ഘാടനം ചെയ്തു.

ലഹരിക്കടിമപ്പെടുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകില്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തൂഫാൻ 2.0 തദ്ദേശം പരിപാടി ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഓഡിറ്റോറിയത്തിൽ മന്ത്രി രമേശ് ഉദ്ഘാടനം ചെയ്യുന്നു
ലഹരിക്കടിമപ്പെടുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകില്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ലഹരിക്കടിമപ്പെടുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകില്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ലഹരിക്കടിമപ്പെടുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകില്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ലഹരിക്കടിമപ്പെടുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകില്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
ലഹരിക്കടിമപ്പെടുന്ന പോലീസുകാർ സർവീസിൽ ഉണ്ടാകില്ല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

​ലഹരി മാഫിയയുടെ വേരറുക്കാൻ നാട് അണിനിരന്നു: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

​ഹരിപ്പാട്: യുവജനതയെ നശിപ്പിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാൻ ‘ഓപ്പറേഷൻ തൂഫാനി’ലൂടെ നാടൊന്നാകെ അണിനിരക്കുകയാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'തൂഫാൻ 2.0 തദേശം' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സംസ്ഥാനത്ത് ലഹരിക്കേസുകളിൽ ഇതുവരെ 10,070 പേരെ അറസ്റ്റ് ചെയ്തതായി മന്ത്രി വ്യക്തമാക്കി. ആകെ 13,964 കേസുകൾ രജിസ്റ്റർ ചെയ്തു. പോലീസും എക്സൈസ് വകുപ്പും ചേർന്ന് നടത്തുന്ന പരിശോധനകളിൽ 2,584.35 ഗ്രാം എം.ഡി.എം.എയും 2,515.30 കിലോ കഞ്ചാവും പിടിച്ചെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതടക്കമുള്ള കുറ്റങ്ങൾക്ക് 14,000-ത്തോളം പേരെ പ്രതിചേർത്തു. എൻ.ഡി.പി.എസ് ആക്ട് പ്രകാരം 38 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 157 ബോധവൽക്കരണ ക്യാമ്പുകൾ പൂർത്തിയാക്കി.

​ലഹരി വിരുദ്ധ പോരാട്ടത്തിൽ രാഷ്ട്രീയഭേദമന്യേ ജനങ്ങൾ സർക്കാരിനൊപ്പം നിലകൊള്ളുന്നുണ്ടെന്നും ഈ പോരാട്ടത്തിലെ ഏറ്റവും മികച്ച വാരിയേഴ്സ് അമ്മമാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പോലീസുകാർക്കെതിരെ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകുമെന്നും അത്തരക്കാരെ സർവീസിൽ വച്ചുകൊണ്ടിരിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

​മൂന്ന് ഘട്ടങ്ങളായാണ് ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുന്നത്. ആദ്യഘട്ടമായ 'തൂഫാൻ സ്ട്രൈക്കി'ലൂടെ ലഹരി ലഭ്യത തടയുന്നു. ജനകീയ പ്രതിരോധം തീർക്കുന്ന രണ്ടാം ഘട്ടമായ 'തൂഫാൻ വാരിയറി'ൽ ഇതുവരെ 50 ലക്ഷം പേർ പങ്കാളികളായി. ലഹരിക്ക് അടിമപ്പെട്ടവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന 'തൂഫാൻ കെയർ' ഘട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 48 സർക്കാർ ആശുപത്രികളിൽ ലഹരിവിമുക്തി സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അതിർത്തി വഴിയുള്ള ലഹരി കടത്ത് തടയുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായും മന്ത്രി അറിയിച്ചു.

​ഉദ്ഘാടനത്തിന് മുന്നോടിയായി ഹരിപ്പാട് ഗാന്ധി സ്ക്വയറിൽ നിന്ന് ക്ഷേത്രം ഓഡിറ്റോറിയത്തിലേക്ക് ജനകീയ യാത്ര സംഘടിപ്പിച്ചു. ഹരിപ്പാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബി. വിനോദ് കുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ്. കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ എം.ബി. അനിൽമിത്ര സ്വാഗതം ആശംസിച്ചു.

​ചടങ്ങിൽ ജില്ലാ കളക്ടർ ഷാജി വി. നായർ മുഖ്യാതിഥിയായി പങ്കെടുത്ത് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പോലീസ് സൂപ്രണ്ട് ജെ.കെ. വിഷ്ണു പ്രദീപ് ഒപ്പുശേഖരണവും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജഹാൻ ബാഡ്ജ് വിതരണവും നിർവഹിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ മിനി സാറാമ്മ, ഷിബു പഞ്ചവടി, വിജയമ്മ പുന്നൂർമഠം, സജീഷ് പാലത്തുംപാടൻ, സി. രാജലക്ഷ്മി, പ്ലാനിംഗ് ബോർഡ് ചെയർപേഴ്സൺ ശ്രീകാന്ത് പി. കൃഷ്ണൻ, ടി.ഡി.ബി ഡെപ്യൂട്ടി കമ്മീഷണർ ജയറാം പരമേശ്വരൻ, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു ആർ. നായർ, നഗരസഭാ സെക്രട്ടറി ബി. ഷമീർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.