​ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ് ഡിസ്കോ യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്ത് ചെമ്പൻ വിനോദ് ജോസ് തിരക്കഥയൊരുക്കുന്ന ഡിസ്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം “ഇതിന്നോ ആദാമേ..” പുറത്തിറങ്ങി.

​ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ് ഡിസ്കോ യിലെ ആദ്യ ഗാനം പുറത്തിറങ്ങി
ഡിസ്കോ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

​ചെമ്പൻ വിനോദിന്റെ തകർപ്പൻ പെർഫോർമൻസ്; 'ഡിസ്കോ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

കൊച്ചി: ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമായ 'ഡിസ്കോ'യിലെ ആദ്യ ഗാനം അണിയറപ്രവർത്തകർ പുറത്തിറക്കി. “ഇതിന്നോ ആദാമേ..” എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. മണികണ്ഠൻ അയ്യപ്പ ഈണം പകർന്ന ഈ ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് സുഹൈൽ കോയയും ലെമയും ചേർന്നാണ്.

​ഒരേസമയം മാർഗംകളിപ്പാട്ടിന്റെ പരമ്പരാഗത താളവും റാപ്പിന്റെ ആധുനിക ബീറ്റുകളും കോർത്തിണക്കിയ ഒരു മികച്ച ഡാൻസ് നമ്പറായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ചെമ്പൻ വിനോദ് ജോസ്, ഹിംന ഹിളാരി, ഹിനിത ഹിളാരി, നൗഷാദ് തൃശ്ശൂർ, മണികണ്ഠൻ അയ്യപ്പ, റോക്കി ഫുവോക്കോ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അബിൻ പോളാണ് മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചിരിക്കുന്നത്.

​സംവിധായകൻ ഉല്ലാസ് ചെമ്പന്റെ സഹോദരനും പ്രശസ്ത നടനുമായ ചെമ്പൻ വിനോദ് ജോസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 'അങ്കമാലി ഡയറീസി'നു ശേഷം ചെമ്പൻ വിനോദ് എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ് നിർമ്മാണം. ആന്റണി വർഗീസ് പെപ്പെ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

​ആന്റണി വർഗീസിനു പുറമെ ചെമ്പൻ വിനോദ് ജോസ്, ദേവ് മോഹൻ, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഗായത്രി സുരേഷ്, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവൻ, സെന്തിൽ കൃഷ്ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, വിനീത് തട്ടിൽ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

​മികച്ച സാങ്കേതികപ്രവർത്തകരുടെ നിരയാണ് ചിത്രത്തിനായി പ്രവർത്തിച്ചിരിക്കുന്നത്. ഛായാഗ്രഹണം: അർമോ, എഡിറ്റർ: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൗണ്ട് ഡിസൈനർ: ആർ കണ്ണദാസൻ, സൗണ്ട് മിക്സ്: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത്ത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വിഎഫ്എക്സ്: ഐഡന്റ് വിഎഫ് എക്സ് ലാബ്സ്, സ്റ്റിൽസ്: ബോയ്ക്, ഡിസൈൻസ്: കൃഷ്ണപ്രസാദ്, മാർക്കറ്റിംഗ് & വിഷ്വൽ പ്രൊമോഷൻസ്: സ്േക്ക്പ്ലാന്റ് എൽ.എൽ.പി