മാജിക്ക് മഷ്റൂം

​നാദിർഷയുടെ മാജിക്ക് മഷ്റൂം ശ്രേയാ ഘോഷലും ഹനാൻ ഷായും ഒന്നിക്കുന്ന തരംഗഗാനം പുറത്തിറങ്ങി ​

മാജിക്ക് മഷ്റൂം
ശ്രേയാ ഘോഷലും ഹനാൻ ഷായും ഒന്നിക്കുന്ന തരംഗഗാനം പുറത്തിറങ്ങി

​നാദിർഷയുടെ 'മാജിക്ക് മഷ്റൂം': ശ്രേയാ ഘോഷലും ഹനാൻ ഷായും ഒന്നിക്കുന്ന തരംഗഗാനം പുറത്തിറങ്ങി

​കൊച്ചി: നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'മാജിക്ക് മഷ്റൂമിലെ' പ്രൊമോഷണൽ ഗാനം പുറത്തിറങ്ങി. ബോളിവുഡ് ഗായിക ശ്രേയാ ഘോഷലും സോഷ്യൽ മീഡിയ താരം ഹനാൻ ഷായും ചേർന്ന് ആലപിച്ച ഡ്യൂയറ്റ് ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ബി.കെ. ഹരിനാരായണൻ രചിച്ച് നാദിർഷ ഈണമിട്ട "തലോടി മറയുന്നതെവിടെ നീ... വിമുഖമുരുകിടു ആകലേ നീ..." എന്ന് തുടങ്ങുന്ന ഗാനത്തിന് നവമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

​വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം ഫാമിലി ഹ്യൂമർ-ഫാൻ്റസി ജോണറിലാണ് ഒരുങ്ങുന്നത്. ഇടുക്കിയിലെ കഞ്ഞിക്കുഴി ഗ്രാമത്തിലെ അയോൺ എന്ന യുവാവിൻ്റെ കഥയാണ് ചിത്രം പറയുന്നത്. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന ചിത്രത്തിൽ അക്ഷയ ഉദയകുമാർ, മീനാക്ഷി എന്നിവരാണ് നായികമാർ. ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസൻ തുടങ്ങി പ്രമുഖ ഗായകരുടെ നിര തന്നെ ചിത്രത്തിലുണ്ട്.

​സിദ്ധാർത്ഥ് ഭരതൻ, ഹരിശ്രീ അശോകൻ, ജോണി ആൻ്റെണി തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രം ജനുവരി 23-ന് തീയേറ്ററുകളിലെത്തും. സുജിത് വാസുദേവ് ഛായാഗ്രഹണവും ജോൺ കുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു