ആവോലി ഗ്രാമപഞ്ചായത്തിൽ സമഗ്ര പുരയിടകൃഷി വികസന പദ്ധതിക്ക് തുടക്കമായി വളങ്ങൾക്ക് വൻ സബ്സിഡി
ആവോലി ഗ്രാമപഞ്ചായത്തിന്റെ സമഗ്ര പുരയിടകൃഷി വികസന പദ്ധതിക്ക് തുടക്കമായി. കർഷകർക്ക് രാസവളത്തിന് 50%, ജൈവവളത്തിന് 75% സബ്സിഡി ലഭിക്കും.
ആവോലി ഗ്രാമപഞ്ചായത്തിൽ സമഗ്ര പുരയിടകൃഷി വികസന പദ്ധതിക്ക് തുടക്കമായി; വളങ്ങൾക്ക് വൻ സബ്സിഡി
എറണാകുളം: ആവോലി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന 'സമഗ്ര പുരയിടകൃഷി വികസന' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കെ. ജോസ് നിർവഹിച്ചു.
കാർഷിക മേഖലയുടെ ഉന്നമനവും പുരയിടകൃഷി വ്യാപനവും ലക്ഷ്യമിട്ട് എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശത്തെ കർഷകർക്ക് കൃഷിയാവശ്യങ്ങൾക്കായുള്ള രാസവളം 50 ശതമാനം സബ്സിഡി നിരക്കിലും ജൈവവളം 75 ശതമാനം സബ്സിഡി നിരക്കിലും പദ്ധതിയിലൂടെ ലഭ്യമാക്കും. ഉൽപ്പാദനച്ചെലവ് കുറച്ച് കർഷകർക്ക് സാമ്പത്തിക ആശ്വാസം പകരണമായിരിക്കും ഈ പദ്ധതിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെമിന അഷറഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷിബു ജോസ് പരീക്കൽ, ഷാനവാസ് കെ. വി, സൗമ്യ ജോൺ, കൃഷി ഓഫീസർ സുഗിനാ പി., ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, പ്രദേശത്തെ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
68 ാമത് സംസ്ഥാന സ്കൂൾ കായിക മേള ഭക്ഷണപ്പുരയുടെ പാലുകാച്ചൽ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു
സഹകരണ മേഖല സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷയുടെ കരുത്ത് മന്ത്രി റോജി എം. ജോൺ
കേരള വനിതാ കമ്മീഷൻ റിസോഴ്സ് പേഴ്സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ജിഡ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം മുഖ്യമന്ത്രി വി ഡി സതീശൻ
പഠനത്തിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് അവസരം എന്നും ഉണ്ടാകും മന്ത്രി റോജി എം. ജോൺ
പുതുവൈപ്പിൽ 41.07 കോടിയുടെ തീരസംരക്ഷണ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചു