സവാള കിലോയ്ക്ക് 35 രൂപ മാത്രം ഹോർട്ടികോർപ്പിന്റെ വിൽപ്പന നാളെ മുതൽ
എറണാകുളം ജില്ലയിൽ വർദ്ധിച്ചുവരുന്ന സവാള വില നിയന്ത്രിക്കാൻ ഹോർട്ടികോർപ്പ് വഴി കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിതരണം ആരംഭിക്കുന്നു. തൃക്കാക്കര നഗരസഭ ചെയർമാൻ രാഷിദ് ഉള്ളമ്പള്ളി ഉദ്ഘാടനം ചെയ്യും.
സവാള വിലക്കയറ്റത്തിന് തടയിടാൻ സർക്കാർ ഇടപെടൽ; എറണാകുളത്ത് ഹോർട്ടികോർപ്പ് വഴി കിലോയ്ക്ക് 35 രൂപയ്ക്ക് സവാള വിൽപ്പന നാളെ മുതൽ
കൊച്ചി: ജില്ലയിൽ പൊതുവിപണിയിലെ സവാള വിലക്കയറ്റം തടയുന്നതിനായി സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടൽ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ എറണാകുളത്ത് കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വിതരണം ചെയ്യുന്നത് നാളെ (സെപ്റ്റംബർ 7) മുതൽ ആരംഭിക്കും.
രാവിലെ 10.30-ന് തൃക്കാക്കര നഗരസഭ ചെയർമാനും വാർഡ് മെമ്പറുമായ റാഷിദ് ഉള്ളമ്പള്ളി പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. പൊതുവിപണിയിൽ സവാള വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സാധാരണക്കാർക്ക് ആശ്വാസമായി സർക്കാരിൻ്റെ ഈ അടിയന്തര ഇടപെടൽ.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സവാള ലഭ്യമാക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഹോർട്ടികോർപ്പിന്റെ വിവിധ ഔട്ട്‌ലെറ്റുകൾ കൂടാതെ പ്രത്യേക മൊബൈൽ യൂണിറ്റുകൾ വഴിയും കുറഞ്ഞ നിരക്കിൽ സവാള വിതരണം ചെയ്യും