സ്നേഹ സമ്മാനവുമായി ഐമ സംഘടന
അവശ കലാകാരന്മാർക്കും അശരണർക്കും ഐമയുടെ ക്രിസ്മസ്-പുതുവത്സര സമ്മാനം കൈത്താങ്ങായി സംഘടന
അവശ കലാകാരന്മാർക്കും അശരണർക്കും ഐമയുടെ 'ക്രിസ്മസ്-പുതുവത്സര സമ്മാനം'; കൈത്താങ്ങായി സംഘടന
മൂവാറ്റുപുഴ: ഭാരതത്തിലെ വൈവിധ്യമാർന്ന കലാരൂപങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കലാകാരന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐമ (AI AMMA) സംഘടനയുടെ എട്ടാം വാർഷികത്തോടനുബന്ധിച്ച് അവശ കലാകാരന്മാർക്കും പൊതുസമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കുമായി ക്രിസ്മസ്-പുതുവത്സര സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു. പുതിയ നാഷണൽ എക്സിക്യൂട്ടീവ് ഭാരവാഹികൾ ചുമതലയേറ്റ ശേഷമുള്ള സംഘടനയുടെ ആദ്യ സംരംഭമായാണ് 2025-26 വർഷത്തെ ഈ പദ്ധതി നടപ്പിലാക്കിയത്. എസ്.ബി.ഐ. ആർ.ബി.ഒ 5 തൊടുപുഴയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഡിസംബർ 28-ന് ഉച്ചയ്ക്ക് 2 മണിക്ക് മൂവാറ്റുപുഴ നാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷാജിമോൻ സി.കെ അധ്യക്ഷത വഹിച്ചു. ഫൗണ്ടറും ജനറൽ സെക്രട്ടറിയുമായ എയ്ഞ്ചൽ വർഗീസ് ആദ്യ സ്നേഹസമ്മാനം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഫൗണ്ടറും ട്രഷററുമായ അനില കൃഷ്ണൻ, നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളായ രാജീവ് കായംകുളം, രാജു ഫിലിപ്പ്, ദീപക് മേനാപ്പിള്ളി, സജീന കരുവാറ്റ, ശ്രീലക്ഷ്മി, അബു അലി എന്നിവർ സംബന്ധിച്ചു.
അർഹരായ നിരവധി വ്യക്തികൾക്ക് ചടങ്ങിൽ വെച്ച് നേരിട്ടും, ശാരീരിക ബുദ്ധിമുട്ടുകൾ മൂലം വരാൻ കഴിയാത്തവർക്ക് ഭാരവാഹികൾ വീടുകളിൽ എത്തിയും ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ കൈമാറി. കഴിഞ്ഞ എട്ട് വർഷമായി എല്ലാ വിശേഷപ്പെട്ട ദിവസങ്ങളിലും കലാകാരന്മാർക്കും പൊതുസമൂഹത്തിനുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ഐമ നടത്തിവരുന്നുണ്ട്. വരും വർഷങ്ങളിലും ഇത്തരം കൂടുതൽ ക്ഷേമപദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Visit: aiamma.in
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
