ക്ഷീര കര്‍ഷകര്‍ നാടിന്റെ അഭിമാനം പാലിന്റെ പ്രോത്സാഹന വില വർദ്ധിപ്പിക്കും മന്ത്രി ബിന്ദു കൃഷ്ണ

ക്ഷീരകർഷകരുടെ പ്രതിസന്ധികൾ സമയബന്ധിതമായി പരിഹരിക്കുമെന്നും പാലിന് നൽകുന്ന പ്രോത്സാഹനവില വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ

ക്ഷീര കര്‍ഷകര്‍ നാടിന്റെ അഭിമാനം പാലിന്റെ പ്രോത്സാഹന വില വർദ്ധിപ്പിക്കും മന്ത്രി ബിന്ദു കൃഷ്ണ
ആലക്കോട് ക്ഷീര വികസന യൂണിറ്റ് പുതിയ ഓഫീസ് കെട്ടിടോദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു.
ക്ഷീര കര്‍ഷകര്‍ നാടിന്റെ അഭിമാനം പാലിന്റെ പ്രോത്സാഹന വില വർദ്ധിപ്പിക്കും മന്ത്രി ബിന്ദു കൃഷ്ണ
ക്ഷീര കര്‍ഷകര്‍ നാടിന്റെ അഭിമാനം പാലിന്റെ പ്രോത്സാഹന വില വർദ്ധിപ്പിക്കും മന്ത്രി ബിന്ദു കൃഷ്ണ
ക്ഷീര കര്‍ഷകര്‍ നാടിന്റെ അഭിമാനം പാലിന്റെ പ്രോത്സാഹന വില വർദ്ധിപ്പിക്കും മന്ത്രി ബിന്ദു കൃഷ്ണ

ക്ഷീര കര്‍ഷകര്‍ നാടിന്റെ അഭിമാനം പാലിന്റെ പ്രോത്സാഹന വില വർദ്ധിപ്പിക്കും മന്ത്രി ബിന്ദു കൃഷ്ണ

കണ്ണൂര്‍:  ക്ഷീര കര്‍ഷകര്‍ നാടിന്റെ അഭിമാനമാണെന്നും കര്‍ഷകരുടെ പ്രതിസന്ധികള്‍ സമയബന്ധിതമായി പരിഹരിക്കുമെന്നും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആസ്തി വികസന ഫണ്ടില്‍ നിര്‍മ്മിച്ച ആലക്കോട് അരങ്ങം ക്ഷീര വികസന ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്ന പ്രോത്സാഹന വില വര്‍ധിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. താമസിയാതെ ഈ തീരുമാനം യഥാര്‍ത്ഥ്യമാകും. കഠിനാധ്വാനം ചെയ്താണ് ക്ഷീര കര്‍ഷകര്‍ മുന്നോട്ടു പോകുന്നത്. പാലുത്പാദനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മലേയോര ക്ഷീരകര്‍ഷകര്‍ ഏവര്‍ക്കും മാതൃകയാണ്. കന്നുകാലികള്‍ക്കുള്ള തീറ്റ വളരെ ചെലവേറിയതാണ്. ഇതിന് പരിഹാരം കാണാന്‍ തരിശ് നിലങ്ങളില്‍ തീറ്റപ്പുല്‍ കൃഷി വ്യാപനത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു.

ചടങ്ങില്‍ അഡ്വ. സജീവ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതികള്‍ കൊണ്ടുവരണമെന്നും ജീവിതമാര്‍ഗമായി ഈ തൊഴിലുമായി മുന്നോട്ടുപോകുന്ന അനേകം കര്‍ഷകര്‍ക്ക് ഇത് വലിയ പ്രതീക്ഷയാകുമെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയായ ഇരിക്കൂറില്‍ വെറ്ററിനറി കോളേജ്, കിടാരി പാര്‍ക്ക് എന്നിവ സ്ഥാപിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടയ്ക്കാട്ട്, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സി ബോബി ജോര്‍ജ്ജ്, ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, നടുവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി, ഉദയഗിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ആലുംമൂട്ടില്‍, തളിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്, ജില്ലാ പഞ്ചായത്ത് അംഗം ജോജി വര്‍ഗീസ് വട്ടോളി, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രശ്മി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി വി ബിജു, ആലക്കോട് ക്ഷീര വികസന ഓഫീസര്‍ അല്‍ഫോണ്‍സ ജോസഫ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി പി അജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു