അശ്വാ കായിക പുരസ്കാരങ്ങൾ ശ്രീഹരിക്കും നിവേദ്യയ്ക്കും ബെസ്റ്റ് അത്‌ലറ്റ് അവാർഡ്

സംസ്ഥാന സ്കൂൾ കായികമേളയിൽ തിളങ്ങിയ കായിക പ്രതിഭകൾക്കുള്ള അത്‌ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശ്രീഹരി കാരിക്കനും നിവേദ്യ.കെയും ബെസ്റ്റ് അത്‌ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടു.

അശ്വാ കായിക പുരസ്കാരങ്ങൾ ശ്രീഹരിക്കും നിവേദ്യയ്ക്കും ബെസ്റ്റ് അത്‌ലറ്റ് അവാർഡ്
സ്കൂൾ കായികമേള: 'അശ്വാ' കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ശ്രീഹരിക്കും നിവേദ്യയ്ക്കും ബെസ്റ്റ് അത്‌ലറ്റ് അവാർഡ്
അശ്വാ കായിക പുരസ്കാരങ്ങൾ ശ്രീഹരിക്കും നിവേദ്യയ്ക്കും ബെസ്റ്റ് അത്‌ലറ്റ് അവാർഡ്

സ്കൂൾ കായികമേള: 'അശ്വാ' കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ശ്രീഹരിക്കും നിവേദ്യയ്ക്കും ബെസ്റ്റ് അത്‌ലറ്റ് അവാർഡ്

​കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച കായിക പ്രതിഭകൾക്കുള്ള അത്‌ലറ്റ്സ് വെൽഫെയർ അസോസിയേഷന്റെ (അശ്വാ) കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കായികതാരങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് അശ്വാ.

​ശ്രീഹരി കാരിക്കൻ, നിവേദ്യ.കെ എന്നിവർക്കാണ് ഈ വർഷത്തെ 'അശ്വ ബെസ്റ്റ് അത്‌ലറ്റ് അവാർഡ്' ലഭിച്ചത്. 15,000 രൂപയും സർട്ടിഫിക്കറ്റും ഫലകവുമാണ് അവാർഡ്. മികച്ച കായിക താരങ്ങളായി അമീഷ കെ.എ, ജിൽഷ ജിനിൽ എന്നിവരെ തിരഞ്ഞെടുത്തു. ഇവർക്ക് 10,000 രൂപയും സർട്ടിഫിക്കറ്റും ഫലകവും സമ്മാനിക്കും.

​ഡിസംബർ 9-ന് മൂവാറ്റുപുഴ കബനി പാലസിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് അശ്വാ ഭാരവാഹികൾ അറിയിച്ചു. അശ്വാ പ്രസിഡന്റും കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറുമായ റോയ് വർഗ്ഗീസ് ഐ.ആർ.എസ്, സ്പോർട്സ് റിപ്പോർട്ടർ സനൽ പി. തോമസ്, രാജ്യാന്തര കായിക താരങ്ങളായ ജീഷ്, രാജാസ് തോമസ്, കെ. സുരേന്ദ്രൻ എന്നിവരടങ്ങിയ അഞ്ചംഗ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്.