മൂവാറ്റുപുഴ മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും കൃഷിമന്ത്രി ടി. സിദ്ദിഖ്
മൂവാറ്റുപുഴ ഇ.ഇ.സി. കാർഷിക വിപണി പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്. കോൾഡ് സ്റ്റോറേജുകൾ പുനരുജ്ജീവിപ്പിക്കാനും ഒഴിഞ്ഞുകിടക്കുന്ന മുറികൾ വാടകയ്ക്ക് നൽകാനും തീരുമാനം.
കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി സൗകര്യം; മൂവാറ്റുപുഴ മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും കൃഷിമന്ത്രി ടി. സിദ്ദിഖ് കാർഷിക വിപണി സന്ദർശിച്ച് കൃഷിമന്ത്രി
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഇ.ഇ.സി. കാർഷിക വിപണി പൂർണമായും പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. വിപണി സന്ദർശിച്ച് വിവിധ സൗകര്യങ്ങളും നിലവിലെ പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിൽ ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ വാടകയ്ക്ക് നൽകി ഉപയോഗപ്പെടുത്തുന്നതിനും ലേല വിപണിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
സിയാൽ വിമാനത്താവളത്തിന്റെ സാമീപ്യവും മിഷൻ സമുദ്ര പോലുള്ള പദ്ധതികളുടെയും സാധ്യതകളും പ്രയോജനപ്പെടുത്തി സമീപ ജില്ലകളിലെ കർഷകർക്ക് ഇടനിലക്കാരില്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാനും മൂല്യവർധിത പ്രവർത്തനങ്ങൾ നടത്താനും മികച്ച കേന്ദ്രമായി മാർക്കറ്റിനെ വികസിപ്പിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. കോൾഡ് സ്റ്റോറേജ് സൗകര്യങ്ങളുടെ അഭാവമാണ് മാർക്കറ്റിന്റെ പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള നാല് കോൾഡ് സ്റ്റോറേജുകളിൽ ഒന്ന് 2018-ലെ പ്രളയത്തിൽ നശിക്കുകയും ബാക്കിയുള്ളവ പ്രവർത്തനരഹിതമായി തുടരുകയും ചെയ്യുന്ന സാഹചര്യം ഗൗരവമായി കാണുന്നുണ്ടെന്നും അവ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കർഷകർക്ക് മെച്ചപ്പെട്ട വിപണി സൗകര്യവും സംഭരണ സംവിധാനങ്ങളും ഉറപ്പാക്കി മൂവാറ്റുപുഴ കാർഷിക വിപണിയെ സംസ്ഥാനത്തെ പ്രധാന കാർഷിക വ്യാപാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ, കൃഷിവകുപ്പ് അഡീഷണൽ ഡയറക്ടർ സിന്ധു എസ്., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സഞ്ജു സൂസൻ മാത്യു, ഡെപ്യൂട്ടി ഡയറക്ടർ ലേഖ കാക്കനാട്, കൃഷിവകുപ്പിലെയും മാർക്കറ്റിലെയും മറ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് ട്രെയിനി നിയമനം
ആലുവയിൽ പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു
മൂവാറ്റുപുഴ മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും കൃഷിമന്ത്രി ടി. സിദ്ദിഖ്
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്