പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം ഇരിട്ടി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
പ്രിയങ്ക ഗാന്ധിയുടെ ഇരിട്ടി സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിവിധ റൂട്ടുകളിലെ മാറ്റങ്ങൾ അറിയാം.
പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം: ഇരിട്ടി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം; അറിയേണ്ട കാര്യങ്ങൾ
ഇരിട്ടി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് ഇരിട്ടി നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് നിയന്ത്രണം. നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിനായി വാഹനങ്ങൾക്കായി പ്രത്യേക റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്.
ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ:
കണ്ണൂർ–തലശ്ശേരി ഭാഗം: ഈ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പയഞ്ചേരി ട്രാഫിക് സിഗ്നലിൽ യാത്ര അവസാനിപ്പിക്കണം. തുടർന്ന് പേരാവൂർ റൂട്ടിലെ ജബാർക്കടവിൽ അനുയോജ്യമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാം.
പേരാവൂർ ഭാഗം: പേരാവൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ജബാർ കടവിൽ യാത്ര അവസാനിപ്പിച്ച് തിരിച്ചു പോകേണ്ടതാണ്.
മട്ടന്നൂർ ഭാഗം: മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് പയഞ്ചേരി ട്രാഫിക് സിഗ്നൽ കടന്ന് യാത്ര തുടരാം.
കൂട്ടുപുഴ ഭാഗം: കൂട്ടുപുഴയിൽ നിന്ന് വരുന്ന വാഹനങ്ങൾ മാടത്തിൽ – കോളിക്കടവ് – ജബാർ കടവ് വഴി തിരിഞ്ഞു പോകണം.
ഇരിക്കൂർ ഭാഗം: ഇരിക്കൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇരിട്ടി നഗരത്തിൽ പ്രവേശിക്കാതെ മാടത്തിൽ – ജബാർകടവ് വഴി പോകേണ്ടതാണ്.
ചെറിയ വാഹനങ്ങൾ: നഗരത്തിൽ പ്രവേശിക്കേണ്ട ചെറിയ വാഹനങ്ങൾ നേരംപോക്ക് – കീഴൂർ – അമല ആശുപത്രി ജംങ്ഷൻ വഴി പോകണം. ഈ റൂട്ടിൽ വൺവേ നിയന്ത്രണമുണ്ടാകും.
യാത്രക്കാർ പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.

