നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം

​നവകേരളം സിറ്റിസൺ റെസ്പോൺസ് പരിപാടിക്ക് ജില്ലയിൽ തുടക്കം ആന്റണി ജോൺ എം.എൽ.എ കോതമംഗലത്ത് ഉദ്ഘാടനം ചെയ്തു

നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം
നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം
നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം

​നവകേരളം സിറ്റിസൺ റെസ്പോൺസ് പരിപാടിക്ക് ജില്ലയിൽ തുടക്കം; ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു

​കോതമംഗലം: നവകേരള സൃഷ്ടിക്കായി നടപ്പിലാക്കിയ വികസന–ക്ഷേമ പദ്ധതികൾ ജനജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ നേരിട്ടറിയാൻ ലക്ഷ്യമിട്ടുള്ള ‘നവകേരള വികസന ക്ഷേമ പഠനപരിപാടി’ക്ക് (നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം) ജില്ലയിൽ തുടക്കമായി. കോതമംഗലം ബിഷപ്പ് ഹൗസിൽ രൂപതാ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിൽ നിന്ന് അഭിപ്രായ ശേഖരണം നടത്തിക്കൊണ്ട് ആന്റണി ജോൺ എം.എൽ.എ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

​നാടിന്റെ വികസനത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ജനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യത്തോടെ അഭിപ്രായം രേഖപ്പെടുത്താൻ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുമ്പോൾ മാത്രമേ നാട് പുരോഗമിക്കൂ എന്നും, ഇത്തരം അഭിപ്രായശേഖരണം നാടിന്റെ വളർച്ചയ്ക്ക് സഹായകമാകുമെന്നും ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അഭിപ്രായപ്പെട്ടു.

​നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജു, വാർഡ് കൗൺസിലർ അഡ്വ. ഷിബു കുര്യാക്കോസ്, സിറ്റിസൺസ് റസ്പോൺസ് പ്രോഗ്രാം ജില്ലാ സമിതി അംഗം ജുബൈരിയ ഐസക്, വികാരി ജനറൽ ഫാ. പയസ് മലേക്കണ്ടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

​ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും പങ്കാളികളാകാം. തിരഞ്ഞെടുക്കപ്പെട്ട വോളന്റിയർമാർ വീടുകളിലെത്തിയാണ് വിവരശേഖരണം നടത്തുന്നത്. ഇതിലൂടെ ലഭിക്കുന്ന നിർദ്ദേശങ്ങൾ വരുംകാല നയരൂപീകരണത്തിന് ശാസ്ത്രീയ അടിത്തറയാകും