ജനനായകൻ
വിജയ് ചിത്രം ജനനായകൻ ഓഡിയോ ലോഞ്ച് മലേഷ്യയിൽ രാഷ്ട്രീയത്തിന് വിലക്ക്
വിജയ് ചിത്രം 'ജനനായകൻ' ഓഡിയോ ലോഞ്ച്: മലേഷ്യയിൽ രാഷ്ട്രീയത്തിന് വിലക്ക്
തമിഴക വെട്രി കഴകം (TVK) എന്ന രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിന് ശേഷം നടൻ വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായ 'ജനനായകൻ' സിനിമയുടെ ഓഡിയോ ലോഞ്ചിന് കർശന നിയന്ത്രണങ്ങൾ. ഡിസംബർ 27-ന് മലേഷ്യയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ രാഷ്ട്രീയ പ്രസംഗങ്ങൾക്കോ രാഷ്ട്രീയ പ്രചാരണങ്ങൾക്കോ അനുമതി നൽകില്ലെന്ന് റോയൽ മലേഷ്യ പോലീസ് അറിയിച്ചു.
പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി വിജയ് സിനിമ ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമായതിനാൽ വലിയ ആവേശത്തിലാണ് ആരാധകർ. എന്നാൽ, പരിപാടി നടക്കുന്ന സ്ഥലത്തോ പരിസരത്തോ രാഷ്ട്രീയ ചിഹ്നങ്ങൾ, ബാനറുകൾ, സന്ദേശങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നത് മലേഷ്യൻ അധികൃതർ വിലക്കിയിട്ടുണ്ട്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി ഒൻപതിനാണ് സിനിമ തിയേറ്ററുകളിൽ എത്തുന്നത്. വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം നടക്കുന്ന വലിയ ചടങ്ങായതിനാൽ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് കരുതിയിരുന്ന ആരാധകർക്ക് ഈ നിയന്ത്രണം തിരിച്ചടിയാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
