റോഡ് യാത്രയ്ക്കുള്ളതാണ്, റേസിനുള്ളതല്ല മമ്മൂട്ടി

റോഡ് സുരക്ഷയിൽ വേഗതയേക്കാൾ പ്രധാനം ജാഗ്രതയും കൃത്യതയുമാണെന്ന് ജീവ സുയാത്ര മിഷൻ ബ്രാൻഡ് അംബാസഡർ നടൻ മമ്മൂട്ടി. റോഡുകൾ മത്സരങ്ങൾക്കുള്ളതല്ലെന്നും വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ഒരുപോലെ ഉത്തരവാദിത്തം പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

റോഡ് യാത്രയ്ക്കുള്ളതാണ്, റേസിനുള്ളതല്ല മമ്മൂട്ടി
ജീവ-സുയാത്ര മിഷൻ ബ്രാൻഡ് അംബാസഡർ നടൻ മമ്മൂട്ടി പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്യുന്നു. മുഖ്യമന്ത്രി വി.ഡി സതീശൻ,ഗതാഗത മന്ത്രി സി.പി ജോൺ,ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ എന്നിവർ സമീപം.
റോഡ് യാത്രയ്ക്കുള്ളതാണ്, റേസിനുള്ളതല്ല മമ്മൂട്ടി
റോഡ് യാത്രയ്ക്കുള്ളതാണ്, റേസിനുള്ളതല്ല മമ്മൂട്ടി
റോഡ് യാത്രയ്ക്കുള്ളതാണ്, റേസിനുള്ളതല്ല മമ്മൂട്ടി

റോഡ് യാത്രയ്ക്കുള്ളതാണ്, റേസിനുള്ളതല്ല മമ്മൂട്ടി

എറണാകുളം:   റോഡ് സുരക്ഷയിൽ വേഗതയേക്കാൾ പ്രധാനം ജാഗ്രതയും കൃത്യതയുമാണെന്ന് റോഡ് സുരക്ഷാ മിഷനായ ജീവ സുയാത്ര മിഷന്റെ ബ്രാൻഡ് അംബാസഡറായ നടൻ മമ്മൂട്ടി പറഞ്ഞു. റോഡപകടങ്ങളിൽ ഭൂരിഭാഗവും മനുഷ്യരുടെ അശ്രദ്ധ മൂലമാണുണ്ടാകുന്നത്. വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ഒരുപോലെ ഉത്തരവാദിത്തത്തോടെ പെരുമാറണം. സ്വന്തം സുരക്ഷ മറ്റുള്ളവരുടെ കൈകളിലാണെന്ന് കരുതാതെ ഓരോരുത്തരും ജാഗ്രത പുലർത്തണം. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നതും വാഹനമോടിക്കുമ്പോഴുള്ള അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നു. റോഡുകൾ അഭ്യാസപ്രകടനങ്ങൾക്കും മത്സരങ്ങൾക്കുമുള്ളതല്ലെന്നും അതിനായി പ്രത്യേക ട്രാക്കുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൃത്യസമയത്ത് എത്താൻ അമിതവേഗത്തിൽ വാഹനമോടിക്കുന്നതിന് പകരം നേരത്തെ യാത്ര ആരംഭിക്കണം. കുട്ടികൾക്ക് ചെറുപ്പം മുതലേ റോഡ് സുരക്ഷാ നിയമങ്ങൾ പഠിപ്പിക്കണമെന്നും മറ്റുള്ളവരുടെ ജീവനും കുടുംബവും കൂടി പരിഗണിച്ചുള്ള യാത്രാശീലം വളർത്തണമെന്നും മമ്മൂട്ടി പറഞ്ഞു. അപകടങ്ങൾ കുറഞ്ഞ് സുരക്ഷിതമായ യാത്രാസംസ്കാരമുള്ള സംസ്ഥാനമായി കേരളം മാറണമെന്നും അദ്ദേഹം ആശംസിച്ചു.

പ്രതിവർഷം റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ഏതാനും വർഷങ്ങൾക്കുള്ളിൽ പകുതിയായി കുറയ്ക്കുകയാണ് റോഡ് സുരക്ഷാ മിഷന്റെ പ്രധാന ലക്ഷ്യമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പറഞ്ഞു. നിയമനടപടികൾക്കും ശിക്ഷയ്ക്കും പ്രാധാന്യം നൽകുന്നതിനുപകരം ജനങ്ങളെ ബോധവൽക്കരിച്ച് മികച്ച ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിനാണ് മിഷൻ മുൻഗണന നൽകുന്നത്. എൻലൈറ്റൻ ആൻഡ് എൻഫോഴ്സ്' എന്ന ആശയത്തിലൂന്നി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ബോധവൽക്കരണവും സർക്കാരിന്റെ നേതൃത്വത്തിൽ നിയമനടപടികളും ശക്തമാക്കും. റോഡപകടങ്ങൾ നിരവധി കുടുംബങ്ങളുടെ ജീവിതത്തെ ദുരിതത്തിലാക്കുന്ന സാഹചര്യത്തിൽ, വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കുകയും കേരളത്തിന്റെ കണ്ണീരൊപ്പുകയും ചെയ്യുന്ന ദൗത്യമായി റോഡ് സുരക്ഷാ മിഷൻ മാറുമെന്നും മന്ത്രി പറഞ്ഞു.* 

കേരളത്തിൽ പ്രതിവർഷം റോഡപകടങ്ങളിൽ 3,500 മുതൽ 4,000 വരെ പേർ മരിക്കുന്ന സാഹചര്യം വലിയ ദുരന്തമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. റോജി എം. ജോൺ പറഞ്ഞു. നൂറ്റാണ്ടിലെ വലിയ ദുരന്തങ്ങളായി കണക്കാക്കുന്ന പ്രളയങ്ങളിലും ഉരുൾപൊട്ടലുകളിലും ഉണ്ടായതിനേക്കാൾ കൂടുതൽ ജീവനുകളാണ് ഓരോ വർഷവും റോഡുകളിൽ നഷ്ടമാകുന്നത്. റോഡപകട മരണങ്ങളും അപകടങ്ങളും കുറച്ച് നിരത്തുകൾ സുരക്ഷിതമായ യാത്രയിടങ്ങളാക്കി മാറ്റാൻ റോഡ് സുരക്ഷാ മിഷനായ ജീവ സുയാത്ര മിഷന് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.