ഒട്ടുപാലും മോർട്ടറുകളും മോഷ്ടിച്ചയാൾ മൂവാറ്റുപുഴയിൽ പിടിയിൽ

ആരക്കുഴയിൽ മോട്ടറും ഒട്ടുപാലും മോഷ്ടിച്ച കേസിൽ 59 കാരനായ ടോമി തോമസ് പോലീസിന്റെ പിടിയിൽ. മുൻപും സമാനമായ മോഷണങ്ങളിൽ പ്രതിയാണ് ഇയാൾ.

ഒട്ടുപാലും മോർട്ടറുകളും മോഷ്ടിച്ചയാൾ മൂവാറ്റുപുഴയിൽ പിടിയിൽ
ആരക്കുഴയിൽ മോട്ടറും ഒട്ടുപാലും മോഷ്ടിച്ച കേസിൽ 59 കാരനായ ടോമി തോമസ് പോലീസിന്റെ പിടിയിൽ

കേബിൾ മോഷ്ടാക്കൾക്ക് പിന്നാലെ ഒട്ടുപാലും മോർട്ടറും മോഷ്ടിച്ചയാൾ പിടിയിൽ

​ മൂവാറ്റുപുഴ:  ആരക്കുഴ മുല്ലപ്പടി ഭാഗത്ത് പൊയ്കയിൽ വീട്ടിൽ ടോമി തോമസ് (59) ആണ് മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായത്. പ്രദേശത്ത് കയറുമായിയെത്തി മോട്ടറും ഒട്ടുപാലും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മൂവാറ്റുപുഴ എസ്.എച്ച്.ഒ സുബിൻ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനമായ രീതിയിൽ മുമ്പും ഇയാൾ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

​മോഷണ പരമ്പരകൾ തടയുന്നതിന്റെ ഭാഗമായി മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ആർ മനോജ്, സി.ഐ എം.എസ് ഫൈസൽ എന്നിവരുടെ നിർദ്ദേശപ്രകാരം പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ടവറുകളിൽ നിന്ന് കോപ്പർ കേബിളുകൾ മുറിച്ചുകടത്തിയ അസം സ്വദേശികളായ രണ്ട് പേരെയും പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.