അന്വേഷണത്തിനു മുൻപ് ലക്ഷ്യം പ്രഖ്യാപിക്കുന്നതാണ് ഇ.ഡിയുടെ രീതി എം.വി ഗോവിന്ദൻ

നേതാക്കളെ വിട്ടുകൊടുക്കില്ലെന്നും ഇ.ഡിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ നേരിടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

അന്വേഷണത്തിനു മുൻപ് ലക്ഷ്യം പ്രഖ്യാപിക്കുന്നതാണ് ഇ.ഡിയുടെ രീതി എം.വി ഗോവിന്ദൻ
കോഴിക്കോട് മുതലക്കുളത്തു സിപിഎം നടത്തിയ ‘ഇ.ഡിയുടെ രാഷ്ട്രീയം’ വിശദീകരണ പൊതുയോഗം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
അന്വേഷണത്തിനു മുൻപ് ലക്ഷ്യം പ്രഖ്യാപിക്കുന്നതാണ് ഇ.ഡിയുടെ രീതി എം.വി ഗോവിന്ദൻ

അന്വേഷണത്തിനു മുൻപ് ലക്ഷ്യം പ്രഖ്യാപിക്കുന്നതാണ് ഇ.ഡിയുടെ രീതി; നേതാക്കളെ വിട്ടുകൊടുക്കില്ലെന്ന് എം.വി ഗോവിന്ദൻ  

കോഴിക്കോട്: എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസന്വേഷിക്കുന്നത് അന്വേഷണത്തിനു മുൻപേ രാഷ്ട്രീയ ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പാർട്ടിയുടെയും നേതാക്കളുടെയും മേൽ സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് അപമാനിക്കാനാണ് കേന്ദ്ര ഏജൻസിയും ഒരുവിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും, തങ്ങളുടെ നേതാക്കളെ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.ഡിയുടെ രാഷ്ട്രീയത്തിനെതിരെ സിപിഎം കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

​തങ്ങളെ ഭയപ്പെടുത്താമെന്ന ധാരണ ഇ.ഡിക്കോ മാധ്യമങ്ങൾക്കോ വേണ്ടെന്ന് എം.വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. എല്ലാ കടന്നാക്രമണങ്ങളെയും പ്രതിരോധിച്ച് നേരിട്ടാണ് സിപിഎം വളർന്നത്. കേസിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരെ സമൂഹത്തിന് മുന്നിൽ സംശയനിഴലിൽ നിർത്തി പ്രചാരണം നടത്തുകയാണ് ഇ.ഡിയുടെ തന്ത്രം. ബിജെപി ഇതര രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ടാണ് ഇ.ഡി കൈകാര്യം ചെയ്യുന്ന 95 ശതമാനം കേസുകളും വരുന്നതെന്നും ബിജെപിക്കാർക്കെതിരെ അന്വേഷണമില്ലെന്നതുമാണ് ഇവരുടെ നിലപാടെന്നും അദ്ദേഹം ആരോപിച്ചു.  

​കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെ 'എ' ക്ലാസ് മണ്ഡലങ്ങളിലേക്ക് ബിജെപി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം എത്തിച്ചതായി നേതാക്കൾ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ചാക്കിൽ കെട്ടി ബിജെപി ഓഫീസിലേക്ക് പണമെത്തിച്ചെന്ന വെളിപ്പെടുത്തലുണ്ടായിട്ടും എന്തുകൊണ്ട് ഇ.ഡി അന്വേഷണം നടത്തിയില്ലെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.  

​ടി. വീണയ്‌ക്കെതിരായ കേസ് നിയമപരമായി നേരിടാനാണ് തങ്ങളുടെ തീരുമാനം. എന്നാൽ വീണയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ട് രാഷ്ട്രീയം കളിക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്. ഇതിനെ സിപിഎം രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കും. അന്വേഷണം നടത്തി എന്തോ വലുത് കണ്ടെത്തിയെന്ന തരത്തിൽ മാധ്യമങ്ങൾക്ക് വാർത്താക്കുറിപ്പ് നൽകുന്ന ഇ.ഡിയുടെ രീതി വിചിത്രമാണ്. തെളിവുകളുണ്ടെങ്കിൽ അത് മാധ്യമങ്ങൾക്കല്ല, കോടതിയിലാണ് ഹാജരാക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. റിയാസുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ റൈഡ് നടത്തിയിട്ടും ഒന്നും കണ്ടെത്താൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു