മേപ്പാടി പഞ്ചായത്തിൽ വിവിധ വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

വയനാട് മേപ്പാടി ഗ്രാമ പഞ്ചായത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ദുരന്തസാധ്യത കണക്കിലെടുത്ത് നിശ്ചിത വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് (ജൂലൈ 29) അവധി പ്രഖ്യാപിച്ചു.

മേപ്പാടി പഞ്ചായത്തിൽ വിവിധ വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

മേപ്പാടി പഞ്ചായത്തിൽ മഴ ശക്തം; വിവിധ വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

മേപ്പാടി: ഗ്രാമ പഞ്ചായത്ത് പരിധിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്കൂളുകൾക്ക് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ ഇന്ന് (ജൂലൈ 29) അവധി പ്രഖ്യാപിച്ചു.

​പഞ്ചായത്തിലെ 8, 9, 10, 11, 12 വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി ബാധകമായിട്ടുള്ളത്. ഈ പ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര നടപടി. കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.