മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂളിന് ജില്ലാതല സുരക്ഷിത് മാർഗ് അവാർഡും ഒരു ലക്ഷം രൂപയും
2025 26 അധ്യയന വർഷത്തെ മികച്ച റോഡ് സേഫ്റ്റി പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല സുരക്ഷിത് മാർഗ് അവാർഡ് മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂൾ സ്വന്തമാക്കി. മന്ത്രി ഷിബു ബേബി ജോൺ പുരസ്കാരം വിതരണം ചെയ്തു.
മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂളിന് ജില്ലാതല 'സുരക്ഷിത് മാർഗ്' അവാർഡ്
ആലപ്പുഴ: 2025-26 അധ്യയന വർഷത്തെ മികച്ച റോഡ് സേഫ്റ്റി പ്രവർത്തനങ്ങൾക്കുള്ള ജില്ലാതല 'സുരക്ഷിത് മാർഗ്' അവാർഡ് മണപ്പുറം സെൻ്റ് തെരേസാസ് ഹൈസ്കൂൾ സ്വന്തമാക്കി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വിതരണം ചെയ്തു.
വ്യക്തിഗത-പ്രത്യേക വിഭാഗങ്ങളിലും വിദ്യാലയം മികച്ച നേട്ടമാണ് കൈവരിച്ചത്. സ്കൂളിലെ അധ്യാപകനായ ഹരികുമാർ ഒ. എസ്. മികച്ച അധ്യാപകനുള്ള പുരസ്കാരത്തിന് അർഹനായി. കൂടാതെ, 'ബെസ്റ്റ് യൂസ് ഓഫ് ടെക്നോളജി ആൻ്റ് സോഷ്യൽ മീഡിയ' വിഭാഗത്തിൽ സ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മോട്ടോർ വാഹന വകുപ്പിൻ്റെ സഹകരണത്തോടെ കറുകുറ്റി എസ്.സി.എം.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷനും കുറ്റൂക്കാരൻ ഗ്രൂപ്പും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന റോഡ് സുരക്ഷാ പദ്ധതിയാണ് 'സുരക്ഷിത് മാർഗ്'. വിദ്യാർത്ഥികൾക്കിടയിൽ റോഡ് സുരക്ഷാ അവബോധം വളർത്തുന്നതിൽ ഈ പദ്ധതി നിർണായക പങ്കുവഹിക്കുന്നുണ്ട്
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
