ഐഎച്ച്ആർഡി തരംഗ് 2K26 വെബ്സൈറ്റ് പ്രകാശനം

ഐഎച്ച്ആർഡി 'തരംഗ് 2K26 വെബ്സൈറ്റ് പ്രകാശനം ചെയ്തു ഫെസ്റ്റ് ഫെബ്രുവരി 7, 8 തീയതികളിൽ ​

ഐഎച്ച്ആർഡി തരംഗ് 2K26 വെബ്സൈറ്റ് പ്രകാശനം
ഐഎച്ച്ആർഡി തരംഗ് 2K26 വെബ്സൈറ്റ് പ്രകാശനം ചെയ്തു

ഐഎച്ച്ആർഡി 'തരംഗ് 2K26' വെബ്സൈറ്റ് പ്രകാശനം ചെയ്തു; ഫെസ്റ്റ് ഫെബ്രുവരി 7, 8 തീയതികളിൽ

​തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെൻ്റിന് (IHRD) കീഴിലുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല സാങ്കേതിക-സാംസ്കാരിക വിസ്മയം ‘തരംഗ് 2K26’-ന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ അരുൺകുമാർ വെബ്സൈറ്റ് ഉദ്ഘാടനം നിർവ്വഹിച്ചു.

​ഫെബ്രുവരി 7, 8 തീയതികളിലായി എറണാകുളം കപ്രശ്ശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഫെസ്റ്റ് നടക്കുന്നത്. രജിസ്ട്രേഷൻ, മത്സരക്രമങ്ങൾ, നിയമാവലികൾ എന്നിവയുൾപ്പെടെയുള്ള പൂർണ്ണ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

​സംസ്ഥാനത്തെ 87 ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികളും ജീവനക്കാരും ഈ ദ്വിദിന പരിപാടിയിൽ മാറ്റുരയ്ക്കും. വിദ്യാർത്ഥികളുടെ സാങ്കേതികവും സാംസ്കാരികവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി മത്സരങ്ങളാണ് തരംഗിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

​ചടങ്ങിൽ ഐഎച്ച്ആർഡി അക്കാദമിക് പ്രൊജക്റ്റ് കോഡിനേറ്റർ എം. ലത, കൊട്ടാരക്കര എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ മനോജ് റേ, മുട്ടട ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.കെ. ആനന്ദക്കുട്ടൻ, കമ്പ്യൂട്ടർ എഞ്ചിനീയർ എൻ.ജി. ശ്രീകുമാർ, സി.എ.എസ് പ്രിൻസിപ്പൽ സിന്ധു തുടങ്ങിയവർ പങ്കെടുത്തു.