​പിന്നാക്ക വിഭാഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം

​പിന്നാക്ക വിഭാഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം 200 പേർക്ക് അവസരം ​ സംസ്ഥാന സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിൽ

​പിന്നാക്ക വിഭാഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം
​പിന്നാക്ക വിഭാഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം

​പിന്നാക്ക വിഭാഗക്കാർക്ക് സൗജന്യ തൊഴിൽ പരിശീലനം: 200 പേർക്ക് അവസരം

​ സംസ്ഥാന സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിൽ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനിൽ (IIIC) പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന (OBC) വിദ്യാർത്ഥികൾക്കായി സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു. ആകെ 200 പേർക്കാണ് ഈ അവസരം ലഭിക്കുക.

​പ്രധാന കോഴ്സുകളും യോഗ്യതയും:

​കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നീഷ്യൻ (ലെവൽ 4): പത്താം ക്ലാസ് വിജയം.

​അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ (ലെവൽ 3): പത്താം ക്ലാസ് വിജയം.

​എക്സ്കവേറ്റർ ഓപ്പറേറ്റർ (ലെവൽ 4): പ്ലസ് വൺ വിജയം.

​മെക്കാനിക് ഹൈഡ്രോളിക് (ലെവൽ 4): പ്ലസ് വൺ വിജയം.

​പ്ലംബർ ജനറൽ (ലെവൽ 4): പ്ലസ് ടു വിജയം.

​ഓരോ കോഴ്സിലും 40 പേർക്ക് വീതമാണ് പ്രവേശനം. സംസ്ഥാനത്തുടനീളമുള്ള ഒബിസി വിഭാഗക്കാർക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. പരിശീലന ഫീസായ 25,000 രൂപ സർക്കാർ നൽകും. എന്നാൽ താമസം, ഭക്ഷണം എന്നിവയുടെ ചെലവ് വിദ്യാർത്ഥികൾ സ്വയം വഹിക്കണം. വടകര ആസ്ഥാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പ് ചുമതല.

​താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവയുമായി ചവറയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 31.

​കൂടുതൽ വിവരങ്ങൾക്ക്: 8078980000

വെബ്സൈറ്റ്: www.iiic.ac.in