വന്യജീവി ശല്യം ജില്ലയിൽ വെടിവെച്ചുകൊന്നത് 700 കാട്ടുപന്നികളെ

വന്യജീവി ശല്യം ജില്ലയിൽ വെടിവെച്ചുകൊന്നത് 700 കാട്ടുപന്നികളെ ​ജില്ലയിൽ മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്ആക്രമണങ്ങൾ തടയുന്നതിനായി ചേർന്ന അവലോകന യോഗത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

വന്യജീവി ശല്യം ജില്ലയിൽ വെടിവെച്ചുകൊന്നത് 700 കാട്ടുപന്നികളെ
വന്യജീവി ശല്യം ജില്ലയിൽ വെടിവെച്ചുകൊന്നത് 700 കാട്ടുപന്നികളെ

വന്യജീവി ശല്യം: ജില്ലയിൽ വെടിവെച്ചുകൊന്നത് 700 കാട്ടുപന്നികളെ

​തിരുവനന്തപുരം: ജില്ലയിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇതുവരെ 700 കാട്ടുപന്നികളെ വെടിവെച്ചുകൊന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് അറിയിച്ചു. 2025 മെയ് 31 മുതലുള്ള കണക്കുകൾ പ്രകാരമാണിത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ മാത്രം 134 പന്നികളെ ഇല്ലാതാക്കി. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനായി ചേർന്ന അവലോകന യോഗത്തിലാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

​ജനജാഗ്രത സമിതികൾ ശക്തമാക്കും

തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ അധികാരമേറ്റ സാഹചര്യത്തിൽ ജനജാഗ്രത സമിതികളുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ യോഗം തീരുമാനിച്ചു. പാമ്പുകടിയേറ്റുള്ള മരണം ഒഴിവാക്കാൻ കൂടുതൽ വോളണ്ടിയർമാർക്ക് പരിശീലനം നൽകും. മലയോര മേഖലകളിൽ മാലിന്യം തള്ളുന്നത് വന്യമൃഗങ്ങളെ ആകർഷിക്കുന്നതിനാൽ ഇത് കർശനമായി നിയന്ത്രിക്കും. വന്യജീവി സംഘർഷം കുറയ്ക്കാൻ സർക്കാർ അനുവദിച്ച തുക കൃത്യമായി വിനിയോഗിക്കാൻ പഞ്ചായത്തുകൾക്കും കൃഷി വകുപ്പിനും നിർദ്ദേശം നൽകി.

​കാട്ടുപോത്ത് ഭീഷണിയില്ല

നന്ദിയോട്, വിതുര, പെരിങ്ങമല ഭാഗങ്ങളിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. എ.ഡി.എം വിനീത് ടി.കെ, ഡെപ്യൂട്ടി കളക്ടർ ഷീജ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ അരുൺ, ഡി.എം.ഒ ഡോ. ബിന്ദു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.