സ്കൂളുകളിൽ ഇനി പോലീസിന്റെ കാവൽപെട്ടി എറണാകുളം റൂറൽ ജില്ലയിൽ കംപ്ലയിന്റ് ബോക്സുകൾ വരുന്നു
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും ലഹരി വ്യാപനം തടയാനും എറണാകുളം റൂറൽ ജില്ലയിലെ സ്കൂളുകളിൽ കംപ്ലയിന്റ് ബോക്സുകൾ സ്ഥാപിക്കുന്നു. ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ ഉദ്ഘാടനം ചെയ്തു.
റൂറൽ ജില്ലയിലെ സ്കൂളുകളിൽ കംപ്ലയിന്റ് ബോക്സുകൾ; വിതരണോദ്ഘാടനം നിർവ്വഹിച്ചു
ആലുവ: എറണാകുളം റൂറൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഭാഗമായി കംപ്ലയിന്റ് ബോക്സുകൾ സ്ഥാപിക്കുന്നു. പദ്ധതിയുടെ ഭാഗമായുള്ള ബോക്സുകളുടെ വിതരണോദ്ഘാടനം ആലുവ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.എസ് സുദർശൻ നിർവ്വഹിച്ചു.
കുട്ടികളുടെ സുരക്ഷ വർദ്ധിപ്പിക്കുക, ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുക, വിദ്യാർത്ഥികൾക്ക് പോലീസിനോട് പറയാനുള്ള കാര്യങ്ങൾ രഹസ്യമായി അറിയിക്കാനുള്ള അവസരം ഒരുക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും അവരുടെ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നതിനും റൂറൽ പോലീസ് നടപ്പിലാക്കുന്ന വിപുലമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടി.
ജില്ലയിലെ എല്ലാ സ്കൂളുകളിലും വരും ദിവസങ്ങളിൽ കംപ്ലയിന്റ് ബോക്സുകൾ സ്ഥാപിക്കും. സോഷ്യൽ പോലീസ് വിഭാഗത്തിന്റെ ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ എസ്.പി വി.കെ. രാജു ആണ് ഈ പദ്ധതികൾക്ക് ജില്ലയിൽ നേതൃത്വം നൽകുന്നത്.
ആലുവയിൽ നടന്ന ചടങ്ങിൽ പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണ, കാലടി എസ്.എച്ച്.ഒ ആർത്ഥി, ഡിവൈഎസ്പിമാരായ അലക്സ് ബേബി, ബിജോയ് ചന്ദ്രൻ, സോഷ്യൽ പോലീസ് ഡിവിഷൻ എ.ഡി.എൻ.ഒ പി.എസ് അഷ്‌റഫ്, സീനിയർ സി.പി.ഒ ബിനിഷ് കെ.ആർ, സി.പി.ഒമാരായ ജിജിൻ, ജിബിൻ എന്നിവർ പങ്കെടുത്തു.