തിരുവനന്തപുരം കോർപ്പറേഷൻ
തിരുവനന്തപുരം കോർപ്പറേഷൻ വി വി രാജേഷ് ബി ജെ പിയുടെ ആദ്യ മേയറാകും ഡെപ്യൂട്ടി മേയറായി ജി.എസ് ആശാനാഥ്
തിരുവനന്തപുരം കോർപ്പറേഷൻ: വി.വി രാജേഷ് ബി.ജെ.പിയുടെ ആദ്യ മേയറാകും; ഡെപ്യൂട്ടി മേയറായി ജി.എസ് ആശാനാഥ്
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ ഭരണ ചരിത്രത്തിൽ പുതിയ അധ്യായമെഴുതി തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിയുടെ ആദ്യ മേയറായി വി.വി രാജേഷിനെ പ്രഖ്യാപിച്ചു. ആർ.എസ്.എസ് നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് വി.വി രാജേഷ് മേയർ പദവിയിലെത്തുന്നത്. കരുമം വാർഡിൽ നിന്ന് വിജയിച്ച ജി.എസ് ആശാനാഥാണ് ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥി.
മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ പേര് മേയർ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. തുടർന്ന് ബി.ജെ.പി കൗൺസിലർമാർക്കിടയിലുണ്ടായ ഭിന്നത പരിഹരിക്കാനായി മുതിർന്ന നേതാക്കൾ ശ്രീലേഖയുടെ വീട്ടിലെത്തി ചർച്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സീറ്റ് ശ്രീലേഖയ്ക്ക് വാഗ്ദാനം ചെയ്തതായാണ് സൂചന.
40 വർഷമായി നിലനിന്നിരുന്ന ഇടതുകോട്ട തകർത്താണ് ബി.ജെ.പി ഇത്തവണ കോർപ്പറേഷൻ ഭരണം പിടിച്ചെടുത്തത്. ആകെയുള്ള നൂറ് വാർഡുകളിൽ 50 സീറ്റുകൾ നേടിയാണ് ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. എൽ.ഡി.എഫ് 29 സീറ്റിലും യു.ഡി.എഫ് 19 സീറ്റിലും ഒതുങ്ങിയപ്പോൾ രണ്ട് സ്വതന്ത്രരും ഇത്തവണ വിജയിച്ചു. നേരത്തെ ചിറയിൻകീഴ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച പരിചയവുമായാണ് ജി.എസ് ആശാനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എത്തുന്നത്
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
