മോഹനവള്ളി ചിത്രീകരണം ആരംഭിച്ചു പ്രേമദാസനായി അസീസ് നെടുമങ്ങാട്
ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്ന മോഹനവള്ളി എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഹൊറർ ഫാന്റസി ഹ്യൂമർ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസൻ; 'മോഹനവള്ളി' ചിത്രീകരണത്തിന് കൊച്ചിയിൽ തുടക്കം
കൊച്ചി: ഓരോ മനുഷ്യന്റെയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വള്ളിക്കെട്ടുകളുടെയും കുരുക്കുകളുടെയും കഥ പറയുന്ന പുതിയ ചലച്ചിത്രം 'മോഹനവള്ളി'യുടെ ചിത്രീകരണം ആരംഭിച്ചു. തനി നാട്ടിൻപുറത്തുകാരനായ പ്രേമദാസൻ എന്ന യുവാവ് മോഹിച്ചു പിടിച്ച സുന്ദരമായ 'മോഹനവള്ളി' എന്ന കുരുക്കും, പിന്നീട് കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് ആ കുരുക്ക് അഴിക്കാനായി നടത്തുന്ന രസകരമായ ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൊറർ, ഫാന്റസി, ഹ്യൂമർ എന്നിവ സമന്വയിപ്പിച്ച് ഒരുക്കുന്ന ഈ ചിത്രം നവാഗതനായ ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്നു.
പ്രശസ്ത സംവിധായകരായ സഞ്ജീവ് ശിവൻ, ലിയോ തദേവൂസ്, വൈശാഖ്, പ്രശാന്ത് മാമ്പുള്ളി എന്നിവർക്കൊപ്പം ദീർഘകാലം സഹസംവിധായകനായി പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് ഉമേഷ് സ്വതന്ത്ര സംവിധായകനാകുന്നത്. ജെ. സ്റ്റുഡിയോസ്, എ2എ മൂവി സ്റ്റുഡിയോസ് എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.
കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ വെച്ചു നടന്ന പ്രൗഢഗംഭീരമായ പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കമായത്. ചടങ്ങിൽ പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ, ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പ് അടിച്ചു. തുടർന്ന് നടന്ന ആദ്യ ഷോട്ടിൽ പ്രമുഖ താരം അസീസ് നെടുമങ്ങാട് അഭിനയിച്ചു. സംവിധായകൻ ലിയോ തദേവൂസ് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു.
സമീപകാലത്ത് വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അസീസ് നെടുമങ്ങാടാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പ്രേമദാസനെ അവതരിപ്പിക്കുന്നത്. ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാരപിള്ള, ശ്രീജാരവി, വിജയ് മുത്തു, അബിൻബിനോ, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ:
രാഹുൽ കല്യാൺ രചന നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുധീർ സുരേന്ദ്രനാണ്. സംഗീതം: അർക്കാഡോ, എഡിറ്റിംഗ്: സുനേഷ് സെബാസ്റ്റ്യൻ, കലാസംവിധാനം: മകേഷ് മോഹൻ, മേക്കപ്പ്: സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈൻ: അരവിന്ദ് കെ.ആർ. സൗണ്ട് മിക്സിംഗ് എം.ആർ. രാജാകൃഷ്ണനും, സൗണ്ട് ഡിസൈൻ ആശിഷ് ജോസ് ഇല്ലിക്കലും നിർവ്വഹിക്കുന്നു. സ്റ്റിൽസ്: വിഷ്ണു ആർ. ഗോവിന്ദ്, ഡിസൈൻ: യെല്ലോടൂത്ത്, മാർക്കറ്റിംഗ്: ഒപ്റ. ശശി പൊതുവാൾ പ്രൊഡക്ഷൻ കൺട്രോളറാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവുകൾ കമലാക്ഷൻ പയ്യന്നൂരും അനിൽ അൻസാദുമാണ്.
പാലക്കാട്, കൊല്ലങ്കോട്, പൊള്ളാച്ചി, പഴനി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന