കയർ ഫാക്ടറി തൊഴിലാളികളുടെ ഓണം ബോണസ് ആഗസ്റ്റ് 22 നകം നൽകും ലേബർ ഓഫീസിൽ
കയർ ഫാക്ടറി തൊഴിലാളികളുടെ ഈ വർഷത്തെ ഓണം ബോണസ് ആഗസ്റ്റ് 22 നകം വിതരണം ചെയ്യും. ആലപ്പുഴയിൽ നടന്ന ലേബർ കമ്മീഷണറുടെ ചർച്ചയിൽ 29.95% ബോണസ് നൽകാൻ ധാരണയായി.
കയർ ഫാക്ടറി തൊഴിലാളികളുടെ ഓണം ബോണസ് ആഗസ്റ്റ് 22-നകം
ആലപ്പുഴ:കയർ ഫാക്ടറി മേഖലയിലെ തൊഴിലാളികളുടെ ഓണം ബോണസ് ആഗസ്റ്റ് 22-നകം വിതരണം ചെയ്യും. കൊല്ലം റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണർ സുനിൽ തോമസിന്റെ അധ്യക്ഷതയിലും ആലപ്പുഴ ജില്ലാ ലേബർ ഓഫീസർ സുരാജ് എസ്.ന്റെ സാന്നിധ്യത്തിലും ആലപ്പുഴ ജില്ലാ ലേബർ ഓഫീസിൽ നടന്ന ചർച്ചയിലാണ് ബോണസ് സംബന്ധിച്ച് അന്തിമ ഒത്തുതീർപ്പായത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ പ്രകാരം, 2026 ജനുവരി ഒന്നു മുതൽ ജനുവരി 31 വരെയുള്ള തൊഴിലാളികളുടെ വരുമാനത്തിന്റെ 20 ശതമാനം ബോണസും 9.95 ശതമാനം ഇൻസെന്റീവും ഉൾപ്പെടെ ആകെ 29.95 ശതമാനം തുക ഓണം ആഡ്വാൻസ് ബോണസായി കണക്കാക്കി ഈ തുക ആഗസ്റ്റ് 22-നോ അതിനു മുൻപോ തൊഴിലാളികൾക്ക് വിതരണം ചെയ്യുമെന്ന് തൊഴിലുടമകളുടെയും യൂണിയനുകളുടെയും പ്രതിനിധികൾ ചേർന്ന് തീരുമാനിച്ചതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ ചീഫ് വിപ്പ് അപു ജോൺ ജോസഫ്
ഭൂമി കയ്യേറ്റം വ്യാജ റിപ്പോർട്ട് നൽകിയ മുൻ ദേവികുളം താലൂക്ക് സർവെയർക്ക് സസ്പെൻഷൻ
നടുക്കര ജൈവ് യൂണിറ്റിന് പുനർജനനം പൈനാപ്പിൾ കർഷകരുടെ കാത്തിരിപ്പിന് വിരാമം, പ്രഖ്യാപനവുമായി കൃഷിമന്ത്രി ടി. സിദ്ദിഖ്
പെരിയാറിൽ നിന്ന് കൊല്ലത്തേക്ക് മണൽക്കടത്ത് പ്രധാന സംഘത്തലവൻ പോലീസിന്റെ പിടിയിൽ
കടലിലേക്ക് 400 മീറ്റർ നടപ്പാത പടിഞ്ഞാറേക്കര സൺസെറ്റ് ബീച്ച് പാർക്ക് നാടിന് സമർപ്പിച്ചു 
