ജലസ്രോതസ്സുകൾക്ക് ജീവൻ വെക്കുന്നു
പാപ്പാള തോടും ചെക്ക് ഡാമും നവീകരണത്തിലേക്ക്പായിപ്രയിൽ ജലസ്രോതസ്സുകൾക്ക് ജീവൻ വെക്കുന്നു
പാപ്പാള തോടും ചെക്ക് ഡാമും നവീകരണത്തിലേക്ക്; പായിപ്രയിൽ ജലസ്രോതസ്സുകൾക്ക് ജീവൻ വെക്കുന്നു
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ പാപ്പാള തോടും അനുബന്ധിച്ചുള്ള ചെക്ക് ഡാമും നവീകരണത്തിനൊരുങ്ങുന്നു. പഞ്ചായത്തിലെ 12, 13 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ജലസ്രോതസ്സ് വർഷങ്ങളായി ശോച്യാവസ്ഥയിലായിരുന്നു. അനധികൃത കൈയേറ്റവും കാടുമൂടിയ അവസ്ഥയും കാരണം നാശത്തിന്റെ വക്കിലായിരുന്ന തോടിന് പുനർജന്മം നൽകാനാണ് അധികൃതരുടെ തീരുമാനം.
വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ഇവിടുത്തെ ചെക്ക് ഡാം നിലവിൽ തകർന്ന നിലയിലാണ്. തെരഞ്ഞെടുപ്പ് വേളയിൽ പ്രദേശവാസികൾ ഉന്നയിച്ച പ്രധാന ആവശ്യമായിരുന്നു ഇതിന്റെ പുനരുദ്ധാരണം. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് മെമ്പർ മാത്യൂസ് വർക്കിയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം പ്രദേശം സന്ദർശിച്ചു.
വേനൽക്കാലത്തും വറ്റാത്ത നീരുറവയുള്ള പാപ്പാള തോട് നവീകരിക്കുന്നതിലൂടെ പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കാനും കൃഷിയിടങ്ങളിലേക്ക് ആവശ്യമായ വെള്ളമെത്തിക്കാനും സാധിക്കും. കൂടാതെ, നവീകരിച്ച ചെക്ക് ഡാം കുട്ടികൾക്ക് നീന്തൽ പരിശീലനത്തിനായി വികസിപ്പിക്കുമെന്നും സന്ദർശനത്തിന് ശേഷം മാത്യൂസ് വർക്കി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നെജി ഷാനവാസ്, വാർഡ് മെമ്പർമാരായ പി.എ. നൗഷാദ്, മൻസൂർ ചേന്നര, കെ.എച്ച്. സിദ്ദീഖ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
