തൊടുപുഴയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഇന്നും റിലീസായി അരവിന്ദ് ദിലീപ് നായരുടെ ശബ്ദത്തിൽ ഹൃദ്യമായൊരു പ്രണയഗാനം
റെജു കോശിയുടെ രചനയിലും സംഗീതത്തിലും സംവിധാനത്തിലും പുറത്തിറങ്ങിയ ഏറ്റവും പുതിയ സംഗീത ദൃശ്യാവിഷ്കാരം ഇന്നും . ഐഡിയ സ്റ്റാർ സിംഗർ സീസൺ 9 വിജയി അരവിന്ദ് ദിലീപ് നായർ ആലപിച്ച “കാത്തിരുന്ന കടവത്തെ” എന്ന മനോഹര ഗാനം
ഗതകാല പ്രണയത്തിന്റെ ഓർമ്മപ്പെടുത്തലുമായി 'ഇന്നും'; അരവിന്ദ് ദിലീപ് നായരുടെ ഗാനം ശ്രദ്ധ നേടുന്നു
തൊടുപുഴ: കാലം മായ്ക്കാത്ത പ്രണയത്തിന്റെയും ഓർമ്മകളുടെയും കഥ പറയുന്ന പുതിയ സംഗീത ദൃശ്യാവിഷ്കാരം 'ഇന്നും' ശ്രദ്ധേയമാകുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ അഞ്ചു ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി യൂട്യൂബിൽ തരംഗമായി മാറുകയാണ് ഈ ആൽബം. സ്നിപെറ്റ് കൊമേഴ്സ് 360 പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ പുറത്തിറങ്ങിയ ആൽബത്തിന്റെ രചനയും സംഗീതവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് റെജു കോഷിയാണ്.
പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്ന രണ്ട് പഴയ സുഹൃത്തുക്കളുടെ സംഭാഷണത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഒരിക്കൽ പൂർത്തിയാകാതെ പോയ ഒരു പ്രണയകഥയെ ആസ്പദമാക്കി അവർ ഒരു സംഗീത പ്രോജക്ട് ഒരുക്കുന്നതോടെ ഗതകാല ഓർമ്മകൾ പുനർജനിക്കുന്നു. തൊടുപുഴയുടെ മനോഹരമായ പ്രകൃതിഭംഗിയും ഗ്രാമീണ പശ്ചാത്തലവും പുഴയോരങ്ങളും ദൃശ്യങ്ങൾക്ക് മാറ്റുകൂട്ടുന്നു. പഴയകാല പ്രണയവും ഇന്നത്തെ ജീവിതവും രണ്ട് കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്ന ആൽബത്തിന്റെ പ്രധാന പ്രമേയം മനസ്സിൽ മായാതെ നിൽക്കുന്ന സ്നേഹമാണ്.
ഐഡിയ സ്റ്റാർ സിംഗർ സീസൺ 9 ടൈറ്റിൽ വിജയി അരവിന്ദ് ദിലീപ് നായർ ആലപിച്ച “കാത്തിരുന്ന കടവത്തെ” എന്ന ഗാനമാണ് ആൽബത്തിന്റെ പ്രധാന ആകർഷണം. പ്രണയവും വിരഹവും കാത്തിരിപ്പും നിറഞ്ഞ ഗാനം പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിക്കഴിഞ്ഞു.
നവനീത് സജു, ടീന, കൃഷ്, വിജയകുമാർ, ജോബി എന്നിവരാണ് ആൽബത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ദീപു ആന്റണിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് റെജു കോശിയും ദീപു ആന്റണിയും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.
പ്രൊഡക്ഷൻ കൺട്രോളർ: ജോബി ആന്റണി, ഫൈനാൻസ് മാനേജർ: വിജയകുമാർ (സാജു), മ്യൂസിക് അറേഞ്ച്മെന്റ് ആൻഡ് പ്രോഗ്രാമിങ്: നിഹിൽ ജിമ്മി, റെക്കോർഡിംഗ്, മിക്സിംഗ്, മാസ്റ്ററിംഗ്: സായ് പ്രകാശ്

