സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

ഓൺലൈൻ വഴി വാങ്ങിയ മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മെർക്കുറി വിഷബാധയേറ്റ് 17 കാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17-കാരിക്ക് വൃക്കരോഗം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17-കാരിക്ക് വൃക്കരോഗം; ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

മലപ്പുറം: മുഖകാന്തി വർദ്ധിപ്പിക്കാനുള്ള ലേപനം ഉപയോഗിച്ചതിനെ തുടർന്ന് മെർക്കുറി വിഷബാധയേറ്റ് പതിനേഴുകാരിക്ക് ഗുരുതര വൃക്കരോഗം ബാധിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടൽ.

​ഓൺലൈൻ വഴി വാങ്ങിയ സൗന്ദര്യവർദ്ധക ക്രീം ഒരു വർഷത്തോളം തുടർച്ചയായി ഉപയോഗിച്ചതിനെ തുടർന്നാണ് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ മെർക്കുറിയുടെ അളവ് അപകടകരമായ നിലയിൽ ഉയർന്നതായി കണ്ടെത്തിയിരുന്നു.

​പെൺകുട്ടി ഉപയോഗിച്ചിരുന്ന ക്രീം ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, ഇതിൽ അനുവദനീയമായതിലും അമിതമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.

​സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട അധികാരികളോട് ബാലാവകാശ കമ്മിഷൻ നിർദ്ദേശിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി, ഔഷധ നിയന്ത്രണ വിഭാഗം മേധാവി, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ചികിത്സ നൽകിയ ആശുപത്രി സൂപ്രണ്ട് എന്നിവരോടാണ് കമ്മിഷൻ വിശദീകരണം തേടിയിരിക്കുന്നത്