ശാസ്ത്രവിസ്മയമൊരുക്കി കുട്ടി ശാസ്ത്രജ്ഞർ ഇൻസ്‌പയർ അവാർഡ് മനാക് പ്രദർശനം എറണാകുളത്ത് ശ്രദ്ധേയമാകുന്നു
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഇൻസ്‌പയർ അവാർഡ് മനാക് സംസ്ഥാനതല പ്രദർശനം എറണാകുളത്ത് ആരംഭിച്ചു.
ശാസ്ത്രവിസ്മയമൊരുക്കി കുട്ടി ശാസ്ത്രജ്ഞർ; ഇൻസ്‌പയർ അവാർഡ് മനാക് പ്രദർശനം എറണാകുളത്ത്
വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഇന്നൊവേഷൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇൻസ്‌പയർ അവാർഡ് മനാകിൻ്റെ സംസ്ഥാനതല പ്രദർശനം ശ്രദ്ധേയമായി. എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രദർശ പരിപാടി കൊച്ചി കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിസ്മി ജെറാൾഡ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ആർ.എസ്. ഷിബു ചടങ്ങിൽ അധ്യക്ഷനായി.
സ്കൂൾ തലത്തിൽ ആറ് മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികളിൽ നിന്ന് ഒരു സ്കൂളിൽ നിന്ന് അഞ്ച് ആശയങ്ങൾ വീതമാണ് സ്വീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ട ആശയങ്ങൾ പ്രായോഗിക രൂപത്തിലാക്കാൻ 10,000 രൂപ വീതം സ്പോൺസർഷിപ്പ് നൽകി. ജില്ലാതല മത്സരങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 10 ശതമാനം വിദ്യാർഥികളാണ് സംസ്ഥാനതല പ്രദർശനത്തിൽ മാറ്റുരയ്ക്കുന്നത്. ഇവിടെ മികവ് തെളിയിക്കുന്ന 10 ശതമാനം പേർക്ക് ദേശീയതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, സ്റ്റേറ്റ് നോഡൽ ഓഫീസർ ദീപ മാർട്ടിൻ, എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സക്കീന മലയിൽ കണ്ണഞ്ചേരി,സ്കൂൾ ഹെഡ്മിസ്ട്രസ് വി.ഒ.ആനിമ്മ എന്നിവർ പങ്കെടുത്തു.
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്
കീച്ചേരി ജനകീയ ആരോഗ്യ കേന്ദ്രത്തിന് തറക്കല്ലിട്ടു ശിലാസ്ഥാപനം മന്ത്രി അനൂപ് ജേക്കബ് നിർവഹിച്ചു
നിർമ്മാണച്ചെലവിനേക്കാൾ തുക സ്ഥലം ഏറ്റെടുക്കലിന് പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക വിങ് രൂപീകരിക്കും മന്ത്രി പി.കെ. ബഷീർ
സമൂഹനന്മ ലക്ഷ്യം വെച്ചവരാണ് ഹോണററി ബിരുദം നേടിയവരെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
പെരുമ്പാവൂർ റോഡ് നവീകരണം ഉദ്ഘാടനം നിർവഹിച്ചു വികസന പദ്ധതികൾക്ക് പിന്തുണയുമായി പൊതുമരാമത്ത് വകുപ്പ് 
