ഓപ്പറേഷൻ തൂഫാൻ വൻ വിജയം 170 കോടിയുടെ മയക്കുമരുന്ന് പിടികൂടി മന്ത്രി രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി വടകരയിൽ സീനിയർ സിറ്റിസൺസ് മീറ്റിംഗും തൂഫാൻ കെയർ ഡിക്ലറേഷനും മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 170 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി മന്ത്രി വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാൻ വൻ വിജയം 170 കോടിയുടെ മയക്കുമരുന്ന് പിടികൂടി മന്ത്രി രമേശ് ചെന്നിത്തല
‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് സംഘടിപ്പിച്ച സീനിയർ സിറ്റിസൺസ് മീറ്റിംഗും തൂഫാൻ കെയർ ഡിക്ലറേഷൻ പരിപാടിയും മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
ഓപ്പറേഷൻ തൂഫാൻ വൻ വിജയം 170 കോടിയുടെ മയക്കുമരുന്ന് പിടികൂടി മന്ത്രി രമേശ് ചെന്നിത്തല
ഓപ്പറേഷൻ തൂഫാൻ വൻ വിജയം 170 കോടിയുടെ മയക്കുമരുന്ന് പിടികൂടി മന്ത്രി രമേശ് ചെന്നിത്തല
ഓപ്പറേഷൻ തൂഫാൻ വൻ വിജയം 170 കോടിയുടെ മയക്കുമരുന്ന് പിടികൂടി മന്ത്രി രമേശ് ചെന്നിത്തല
ഓപ്പറേഷൻ തൂഫാൻ വൻ വിജയം 170 കോടിയുടെ മയക്കുമരുന്ന് പിടികൂടി മന്ത്രി രമേശ് ചെന്നിത്തല

ലഹരിക്കെതിരെ ജനകീയ മുന്നേറ്റം; ‘തൂഫാൻ കെയർ’ സംരക്ഷണവലയം വിപുലമാക്കും: മന്ത്രി രമേശ് ചെന്നിത്തല

വടകര: ലഹരി മാഫിയയെ തുടച്ചുനീക്കി സമൂഹത്തെ ലഹരിമുക്തമാക്കുന്നതിനൊപ്പം കുട്ടികൾക്കും വയോജനങ്ങൾക്കും സുരക്ഷയും കരുതലും ഉറപ്പാക്കുന്ന ‘തൂഫാൻ കെയർ’ ജനകീയ സംരക്ഷണവലയം സംസ്ഥാന വ്യാപകമായി വിപുലമാക്കുമെന്ന് ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരള ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസ് വടകര മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച സീനിയർ സിറ്റിസൺസ് മീറ്റിംഗും തൂഫാൻ കെയർ ഡിക്ലറേഷൻ പരിപാടിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

​സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനങ്ങൾ പൂർത്തിയാകുമ്പോൾ 'ഓപ്പറേഷൻ തൂഫാൻ' സാക്ഷരതാ യജ്ഞത്തിന് സമാനമായ ജനകീയ മുന്നേറ്റമായി മാറിയെന്ന് മന്ത്രി പറഞ്ഞു. ലഹരി മാഫിയയെ ജനങ്ങൾ ഭയന്നിരുന്ന സ്ഥാനത്ത്, ഇന്ന് ജനങ്ങളെ ലഹരി മാഫിയ ഭയക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഒറ്റ ഫോൺ കോളിലൂടെ ലഹരി സംഘങ്ങളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹകരണത്തിന് സാധിക്കുന്നുണ്ട്.

​പദ്ധതി ആരംഭിച്ചത് മുതൽ ഇതുവരെ 10,578 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 9,000-ത്തിലധികം കേസുകളിലായി 170 കോടി രൂപയുടെ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. ഇതിൽ 21.36 കിലോ എം.ഡി.എം.എ, 1,110 കിലോ കഞ്ചാവ്, 523 ഗ്രാം ഹെറോയിൻ എന്നിവ ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറത്ത് 97 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലെ അന്വേഷണത്തിലൂടെ കോയമ്പത്തൂരിൽ നിന്ന് 10 കോടി രൂപ വിപണി മൂല്യമുള്ള 13 കിലോഗ്രാം എം.ഡി.എം.എ പോലീസ് കണ്ടെടുത്തത് ഇതിന് തെളിവാണ്.

​കുട്ടികളെ ലക്ഷ്യമിട്ട് ലഹരി മിഠായികൾ നൽകി അടിമകളാക്കുകയും തുടർന്ന് മോഷണത്തിനും ലഹരിക്കടത്തിനും ഉപയോഗിക്കുന്ന ശൃംഖലയെ പൂർണ്ണമായി പിഴുതെറിയും. അധ്യാപകർ പോലും ലഹരി വിൽപ്പനക്കാരായി മാറിയെന്ന രഹസ്യാന്വേഷണ വിവരങ്ങൾ ആശങ്കാജനകമാണെന്നും അതിർത്തി വഴിയുള്ള മയക്കുമരുന്ന് ഒഴുക്ക് തടയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

​കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വടകര എം.പി. ഷാഫി പറമ്പിൽ 'തൂഫാൻ വാരിയർ ഡിക്ലറേഷൻ' നടത്തി. പത്മശ്രീ മീനാക്ഷി അമ്മ ഉൾപ്പെടെയുള്ള പ്രമുഖർ തൂഫാൻ ബാഡ്ജ് സ്വീകരിച്ചു.

​എം.എൽ.എമാരായ പാറക്കൽ അബ്ദുള്ള, കെ. പ്രവീൺ കുമാർ, വി.ടി. സൂരജ്, കെ.എം. അഭിജിത്ത്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വടകര നഗരസഭ ചെയർമാൻ പി.കെ. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, ഗോകുലം ഗോപാലൻ, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കാർത്തിക് കെ., കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ്., അഡീഷണൽ എസ്‌.പി എ. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിക്ക് മുന്നോടിയായി വടകര സാംസ്കാരിക ചത്വരത്തിൽ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ സന്ദേശ റാലി ടൗൺഹാളിൽ സമാപിച്ചു.