കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.44 കോടി രൂപ പിടികൂടി മൂന്ന് പേർ കസ്റ്റഡിയിൽ
വയനാട് തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് രേഖകളില്ലാതെ കാറിന്റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 1.44 കോടി രൂപ പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലായി.
കാട്ടിക്കുളത്ത് കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.44 കോടി രൂപ പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ
മാനന്തവാടി: വയനാട് തിരുനെല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടിക്കുളത്ത് രേഖകളില്ലാതെ കാറിൽ കടത്താൻ ശ്രമിച്ച 1.44 കോടി രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ യാത്ര ചെയ്തിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വടകര അടക്കത്തെരുവ് അമീന കോട്ടേജിൽ പ്രഭുരാജ് (20), കണ്ണൂർ പാനൂർ ഭീമ നിവാസിൽ സ്വപ്നിൽ (23), മഹാരാഷ്ട്ര ഭൽവാണി സ്വദേശി രാഹുൽ (26) എന്നിവരാണ് പിടിയിലായത്.
കർണാടക രജിസ്ട്രേഷനിലുള്ള കാറിലാണ് ഇവർ തുക കടത്താൻ ശ്രമിച്ചത്. വാഹനത്തിന്റെ ഡ്രൈവർ സീറ്റിന്റെ അടിഭാഗത്ത് പ്രത്യേകം രൂപകൽപ്പന ചെയ്ത രഹസ്യ അറയിലാണ് നോട്ടുകെട്ടുകൾ ഒളിപ്പിച്ചിരുന്നത്. വാഹനം തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. പിടിച്ചെടുത്ത പണത്തിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ ഇവർക്ക് കഴിയാത്തതിനെ തുടർന്ന് പൊലീസ് തുടർ നിയമനടപടികൾ സ്വീകരിച്ചു.
സിവിൽ എൻജിനീയറിംഗ് ബിരുദധാരികൾക്ക് അവസരം പട്ടികജാതി വികസന വകുപ്പിൽ പരിശീലന പദ്ധതി
ആദിവാസി കുരുന്നുകൾക്ക് ഇനി പോഷകാമൃതം കരുതലായി എറണാകുളം ജില്ലാ പഞ്ചായത്ത്
ഗാന്ധിയൻ ദർശനങ്ങൾ ഇന്നും ലോകത്തിന് വഴികാട്ടി ബെന്നി ബഹനാൻ എം.പി.
താനൂർ ദുരന്തം ഉണർത്തിയ ആശയം ദേശീയ തലത്തിൽ മിന്നിത്തിളങ്ങി സായ് കൃഷ്ണ
സംസ്ഥാന സ്കൂൾ കായികമേള കുടിവെള്ള വിതരണത്തിനായി തണ്ണീർക്കുടങ്ങൾ സജ്ജമാക്കി വെൽഫെയർ കമ്മിറ്റി 
