​കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ ബൈക്കിൽ ടാങ്കർ ലോറി ഇടിച്ച് മോഡൽ മരിച്ചു

കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ ബൈക്കിൽ ടാങ്കർ ലോറി ഇടിച്ച് കോഴിക്കോട് അത്തോളി സ്വദേശിനി അനുശ്രീ (28) മരിച്ചു. മോഡലിംഗ് രംഗത്തും സീരിയലിലും സജീവമായിരുന്നു

​കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ ബൈക്കിൽ ടാങ്കർ ലോറി ഇടിച്ച് മോഡൽ മരിച്ചു
അനുശ്രീ (28) ആണ് മരിച്ചത്.

​കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡിൽ ബൈക്കിൽ ടാങ്കർ ലോറി ഇടിച്ച് കോഴിക്കോട് സ്വദേശിനിയായ മോഡൽ മരിച്ചു

​കൊച്ചി: സീപോർട്ട്-എയർപോർട്ട് റോഡിൽ ഭാരതമാത കോളേജിന് സമീപമുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിയായ യുവതി മരിച്ചു. അത്തോളി കുനിയിൽകടവ് നമ്പ്യാട്ടുംപുറം വടക്കേ പീടികയിൽ പരേതനായ സുരേഷിന്റെ മകൾ അനുശ്രീ (28) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

​ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അനുശ്രീ സഞ്ചരിച്ച വാഹനത്തിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഓടിച്ചിരുന്നയാൾ റോഡിന്റെ വശത്തേക്കും അനുശ്രീ ലോറിക്കടിയിലേക്കും വീണു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​കൊച്ചിയിൽ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന അനുശ്രീ ഒരു ടെലിവിഷൻ സീരിയലിലും വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 28-നാണ് പിതാവ് സുരേഷ് മരിച്ചത്. മാതാവ്: ബീന. സഹോദരി: ദേവനന്ദ (മഞ്ചേരി മെഡിക്കൽ കോളേജ് ബി.ഡി.എസ് വിദ്യാർത്ഥിനി).