രാക്ഷസവേട്ടക്ക് തുടക്കമായി സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ വേഷത്തിൽ
വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന സൈക്കോ പാക്ക് ആക്ഷൻ ത്രില്ലർ ചിത്രം രാക്ഷസവേട്ട യുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. സിദ്ദിഖ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ നിർമ്മാണം ഡിസ്ക്വയർ പ്രൊഡക്ഷൻസാണ്.
സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ വേഷത്തിൽ; 'രാക്ഷസവേട്ട' ചിത്രീകരണത്തിന് തുടക്കമായി
കൊച്ചി: ഛായാഗ്രാഹകനും 'സ്വാമി അയ്യപ്പൻ' എന്ന ചിത്രത്തിന്റെ സംവിധായകനുമായ വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'രാക്ഷസവേട്ട'യ്ക്ക് തുടക്കമായി. കൊച്ചിയിലെ ആശീർവാദ് ട്രാവൻകൂർ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രശസ്ത നടി മല്ലിക സുകുമാരൻ ഭദ്രദീപം തെളിയിച്ചാണ് ചിത്രത്തിന് തുടക്കം കുറിച്ചത്.
ഡിസ്‌ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി അരുൺ നിർമ്മിക്കുന്ന ഈ ചിത്രം സൈക്കോ-പാക്ക് (Psycho-pack) ജോണറിലാണ് അണിയിച്ചൊരുക്കുന്നത്. നാട്ടിൽ നിരന്തരം നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ചിത്രത്തിന്റെ പ്രമേഹം. പ്രേക്ഷകരെ തുടക്കം മുതൽ ഉദ്യോഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന മികച്ച ആക്ഷൻ രംഗങ്ങളും ദുരൂഹത നിറഞ്ഞ കഥാസന്ദർഭങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
ഏറെ ഇടവേളകൾക്ക് ശേഷം നടൻ സിദ്ദിഖ് പൂർണ്ണമായും ഒരു ആക്ഷൻ ഹീറോ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സാജു നവോദയ, കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലിക സുകുമാരൻ, സുധി കോപ്പ, ജസീല പ്രവീൺ, രാജേഷ് കൊട്ടാരത്തിൽ, ഹരി ഊതുമൂട്, സുജിത് കോന്നി, സജു പാർത്ഥസാരഥി, ശ്രീജു സോണി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
അണിയറപ്രവർത്തകർ:
തിരക്കഥ: ശ്യാം അരവിന്ദം
സംഗീതം: ഷാനു
പശ്ചാത്തല സംഗീതം: സൗരവ് ചെന്നൈ
മേക്കപ്പ്: രാജേഷ്
കോസ്റ്റ്യൂം ഡിസൈൻ: ബിജു കുമാരപുരം
വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. ചടങ്ങിൽ അഭിനേതാക്കളായ സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് എന്നിവരും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തു.
രാക്ഷസവേട്ടക്ക് തുടക്കമായി സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ വേഷത്തിൽ
പ്രേക്ഷകരുടെ ശ്രദ്ധയ്ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നായകനായി അൻവർ സാദത്ത്
ബോക്സറായി റിങ്ങിലേക്ക്, കൂടെ സംവിധായകന്റെ തൊപ്പിയും കാർത്തികേയയുടെ പാൻ ഇന്ത്യൻ ചിത്രം കം ബാക്ക്
കേരളത്തിൽ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് വരുന്നു പ്രഖ്യാപനവുമായി മന്ത്രി കെ.മുരളീധരൻ
സിനിമാ ലോകത്തേക്ക് തേജാലക്ഷ്മി പ്രിയതമൻ ചിത്രീകരണം ചവറയിൽ ആരംഭിച്ചു
ഗവേഷണ രംഗത്ത് പുതിയ നാഴികക്കല്ല് മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഇക്കണോമിക്സ് റിസർച്ച് സെന്റർ തുറന്നു