ഗംഭീരലുക്കില്‍ അരുൺ വിജയ് രെട്ട തല ഫസ്റ്റ് ലുക്ക് ലുക്ക് പുറത്ത്
ഗംഭീരലുക്കില്‍ അരുൺ വിജയ് രെട്ട തല ഫസ്റ്റ് ലുക്ക് പുറത്ത്ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിൽ
ഗംഭീരലുക്കില്‍ അരുൺ വിജയ് 'രെട്ട തല' ഫസ്റ്റ് ലുക്ക് പുറത്ത്, ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിൽ
ആക്ഷൻ ഹീറോ അരുൺ വിജയ്യുടെ ഏറ്റവും പുതിയ തമിഴ് ചിത്രം 'രെട്ട തല' ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്നു. ഗംഭീര ആക്ഷൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുൺ വിജയെ നായകനാക്കി ശ്രദ്ധേയനായ സംവിധായകൻ ക്രിസ് തിരുകുമാരൻ ഒരുക്കുന്ന ഈ ചിത്രം ഈ മാസം 25 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ചിത്രത്തിന്‍റെ അടിമുടി ദുരൂഹതകൾ നിറഞ്ഞ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പൂർണ്ണ നഗ്നതയോടെ ഇരട്ട വേഷത്തിൽ കാണുന്ന കഥാപാത്രമാണ് പോസ്റ്ററിലെ ഹൈലൈറ്റ്. മണിക്കൂറുകൾക്കകം പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
അരുൺ വിജയുടെ പതിവ് ആക്ഷൻ ചിത്രങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് 'രെട്ട തല'യെന്ന് അണിയറപ്രവർത്തകർ പറയുന്നു. മലയാള പ്രേക്ഷകർ ഉൾപ്പെടെ നിരവധി ആരാധകരുള്ള അരുൺ വിജയിയുടെ ഈ ചിത്രത്തിൽ യുവ നടി സിദ്ധി ഇദ്നാനിയാണ് നായികയായെത്തുന്നത്. ബോബി ബാലചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
തെന്നിന്ത്യൻ ചലച്ചിത്രലോകത്തെ പ്രഗത്ഭരാണ് 'രെട്ട തല'യുടെ അണിയറയിൽ പ്രവർത്തിക്കുന്നത്.
സംവിധാനം: ക്രിസ് തിരുകുമാരൻ
ഡി.ഒ.പി: ടിജോ ടോമി
എഡിറ്റർ: ആൻ്റണി
ആർട്ട്: അരുൺശങ്കർ ദുരൈ
ആക്ഷൻ: പി.സി. സ്റ്റഡ്ൻസ്
നിർമ്മാണം: ബോബി ബാലചന്ദ്രൻ
ചിത്രം സ്ട്രൈറ്റ് ലൈൻ സിനിമാസ് - രാജശ്രീ ഫിലിംസ് എന്നിവരാണ് വിതരണം ചെയ്യുന്നത്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
