കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ

മുക്കം കുറ്റിപ്പാലയിൽ കേരള ഹൗസിംഗ് ബോർഡ് നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കി എട്ട് മാസത്തിനകം ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് മന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ വ്യക്തമാക്കി.

കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
കുറ്റിപ്പാലയിലെ ഫ്ലാറ്റ് സമുച്ചയം
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ

കുറ്റിപ്പാലയിലെ ഫ്ലാറ്റ് സമുച്ചയം എട്ട് മാസത്തിനകം കൈമാറും: മന്ത്രി മോൻസ് ജോസഫ്

​കോഴിക്കോട്: മുക്കം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും 44 കുടുംബങ്ങൾക്കായി കുറ്റിപ്പാലയിൽ കേരള ഹൗസിംഗ് ബോർഡ് നിർമ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ പ്രവൃത്തികൾ പൂർത്തിയാക്കി എട്ട് മാസത്തിനകം ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് അറിയിച്ചു. തിരുവമ്പാടി എം.എൽ.എ സി.കെ. കാസിമിന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.

​2020-21 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഹൗസിംഗ് ബോർഡിന്റെ രാജീവ് ദശലക്ഷ പാർപ്പിട പദ്ധതി പ്രകാരമാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 5.45 കോടി രൂപ ചെലവിൽ നാല് ബ്ലോക്കുകളിലായി 36 ഫ്ലാറ്റുകളാണ് നിർമ്മിക്കുന്നത്. പദ്ധതിയുടെ 78 ശതമാനം സിവിൽ പ്രവൃത്തികളും പൂർത്തിയായിട്ടുണ്ടെങ്കിലും കഴിഞ്ഞ നാല് വർഷമായി നിർമ്മാണം മുടങ്ങിക്കിടക്കുകയായിരുന്നു.

​നിർമ്മാണം പൂർത്തിയാക്കുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തിയതിനെത്തുടർന്ന് നിലവിലുണ്ടായിരുന്ന കരാർ 'റിസ്ക് ആൻഡ് കോസ്റ്റിൽ' റദ്ദാക്കി. തുടർന്ന് പുതിയ കരാറുകാരനെ കണ്ടെത്താനായി ഓഗസ്റ്റ് 24-ന് ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. സെപ്റ്റംബർ 14-ന് പുനർ ടെണ്ടർ ക്ഷണിച്ചപ്പോൾ ഒരാൾ പങ്കെടുത്തു. ഈ ടെണ്ടറിന്റെ വിലയിരുത്തൽ കോഴിക്കോട് മേഖലാ ഓഫീസിൽ പുരോഗമിക്കുകയാണെന്നും നിർമ്മാണ പ്രവൃത്തികൾ ഉടൻ പുനരാരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​2027 മേയ് മാസത്തോടെ ഫ്ലാറ്റിന്റെ നിർമ്മാണം പൂർണ്ണമായി പൂർത്തിയാക്കി ജൂണിൽ ഗുണഭോക്താക്കൾക്ക് കൈമാറാനാണ് സർക്കാരിന്റെ തീരുമാനം.