ഭക്ഷണശീലങ്ങൾ നന്നാക്കാതെ ക്ഷയരോഗം മാറില്ല ആലപ്പുഴയിൽ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടി ഉദ്ഘാടനം ചെയ്ത് ജി സുധാകരൻ എംഎൽഎ

ആലപ്പുഴ മെഡിക്കൽ കോളേജിലെ നിലവിലുള്ള സൗകര്യങ്ങൾ പൂർണ്ണതോതിൽ വിനിയോഗിക്കണമെന്ന് ജി സുധാകരൻ എംഎൽഎ ആവശ്യപ്പെട്ടു. ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന കർമ്മ പരിപാടിയും ലഹരി വിരുദ്ധ ദിനാചരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഭക്ഷണശീലങ്ങൾ നന്നാക്കാതെ ക്ഷയരോഗം മാറില്ല ആലപ്പുഴയിൽ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടി ഉദ്ഘാടനം ചെയ്ത് ജി സുധാകരൻ എംഎൽഎ
മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ പൂർണ്ണതോതിൽ ഉപയോഗപ്പെടുത്തണം: ജി സുധാകരൻ എംഎൽഎ
ഭക്ഷണശീലങ്ങൾ നന്നാക്കാതെ ക്ഷയരോഗം മാറില്ല ആലപ്പുഴയിൽ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടി ഉദ്ഘാടനം ചെയ്ത് ജി സുധാകരൻ എംഎൽഎ

മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ പൂർണ്ണതോതിൽ ഉപയോഗപ്പെടുത്തണം: ജി സുധാകരൻ എംഎൽഎ

ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന കർമ്മ പരിപാടിയും ലഹരി വിരുദ്ധ ദിനാചരണവും ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: മെഡിക്കൽ കോളേജിൽ നിലവിലുള്ള സൗകര്യങ്ങൾ പൂർണ്ണതോതിൽ വിനിയോഗിക്കാൻ എല്ലാവരും മുൻകൈ എടുക്കണമെന്ന് ജി സുധാകരൻ എംഎൽഎ ആവശ്യപ്പെട്ടു. ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന കർമ്മ പരിപാടിയുടെയും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണ ഉദ്ഘാടനം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ലെക്ചർ ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​മെഡിക്കൽ കോളേജുകളെ രാഷ്ട്രീയ വേദിയാക്കി മാറ്റരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആരോഗ്യവകുപ്പ് മന്ത്രി മെഡിക്കൽ കോളേജിന്റെ വികസന കാര്യങ്ങളിൽ അതീവ താല്പര്യത്തോടെ മുൻകൈയെടുക്കുന്ന വ്യക്തിയാണെന്നും, കെ സി വേണുഗോപാൽ എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ വികസനപരമായ ഇടപെടലുകൾ ഇതിന് മാറ്റുകൂട്ടുന്നുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു. എല്ലാവരുടെയും കൂട്ടായ സഹകരണത്തോടെ ആലപ്പുഴ മെഡിക്കൽ കോളേജിനെ നിലവിലുള്ളതിനേക്കാൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

​ഇന്ത്യയിൽ ക്ഷയരോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും ലോകത്തെ 25 ശതമാനം രോഗികളും ഇന്ത്യയിലാണെന്നത് ഗൗരവത്തോടെ കാണണം. ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ ക്ഷയരോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. എന്നാൽ ബീഡിയും മദ്യവും ഉപേക്ഷിക്കാതെ ക്ഷയരോഗം മാറണമെന്ന് ശാഠ്യം പിടിച്ചാൽ അത് നടപ്പില്ലെന്നും അദ്ദേഹം പരിഹസിച്ചു. ചടങ്ങിൽ ക്ഷയരോഗ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം ക്ഷയരോഗ വിമുക്തമായി പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ 35 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാര വിതരണവും എം.എൽ.എ നിർവ്വഹിച്ചു.

​അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം പുറക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ ആർ കണ്ണൻ, അംബുജാക്ഷി ടീച്ചർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി വി വിദ്യ, ജില്ലാ ടി ബി ഓഫീസർ ഡോ. വി എസ് വിൻസി, ഗവൺമെന്റ് ടി ഡി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. പി എൽ ലക്ഷ്മി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം ആനന്ദ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എസ്.ആർ. ദിലീപ് കുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ലൈജു, ടെക്നിക്കൽ അസിസ്റ്റന്റ് എം.എൻ. സുനിൽകുമാർ, മീഡിയ ഓഫീസർ ഡോ. ആർ. സേതുനാഥ്, ജില്ലാ ലാബ് ഓഫീസർ എ. ജയ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.