പോക്‌സോ കേസ് 67 കാരന് 10 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു
രണ്ട് പോക്‌സോ കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആലുവ സ്വദേശി ബീരാൻ കുട്ടിക്ക് അഞ്ച് വർഷം വീതം തടവും മുപ്പതിനായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് ആലുവ അതിവേഗ കോടതി.
പോക്‌സോ കേസ്: 67-കാരന് തടവും പിഴയും വിധിച്ചു
ആലുവ: രണ്ട് പോക്‌സോ കേസുകളിൽ പ്രതിയായ വയോധികന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടി (67) യെയാണ് ആലുവ അതിവേഗ (പോക്‌സോ) കോടതി ശിക്ഷിച്ചത്. ഓരോ കേസിനും അഞ്ച് വർഷം വീതം തടവും 30,000 രൂപ വീതം പിഴയുമാണ് വിധി.
2024 ഏപ്രിൽ, മെയ് മാസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ എടത്തല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും വിശദമായ അന്വേഷണം നടത്തിയാണ് പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ജി. യമുന ഹാജരായി.
സഫാരി പാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും മന്ത്രി ഒ ജെ ജനീഷ്
മുതിർന്ന പൗരന്മാർക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കണം ഹൈബി ഈഡൻ എം.പി
ഓപ്പറേഷൻ തെളിമ 16 ഹോട്ടലുകൾ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
പോക്‌സോ കേസ് 67 കാരന് 10 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു
കാറിന്റെ ഹെഡ്ലൈറ്റ് ഡിം ചെയ്തില്ല ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ച് വീഴ്ത്തി ക്രൂരമായി മർദ്ദിച്ചു, 4 പേർ പിടിയിൽ
നാല് വർഷമായി തടഞ്ഞുവെച്ച ഭക്ഷ്യ സബ്സിഡിയിൽ 117.29 കോടി കേന്ദ്രം അനുവദിച്ചു