​ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ I C U ട്രെയിലർ റിലീസ് ചെയ്ത് ദിലീപ്

ബിബിൻ ജോർജ്, ബാബുരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന I C U സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. ഫെബ്രുവരി 27 ന് ചിത്രം തിയേറ്ററുകളിലെത്തും.

​ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ I C U ട്രെയിലർ റിലീസ് ചെയ്ത് ദിലീപ്
​ബിബിൻ ജോർജും ബാബുരാജും ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ 'I C U'; ട്രെയിലർ റിലീസ് ചെയ്ത് ദിലീപ്

​കൊച്ചി: 'താന്തോന്നി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'I C U' (ഐ സി യു) വിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ജനപ്രിയ നായകൻ ദിലീപാണ് സോഷ്യൽ മീഡിയയിലൂടെ ട്രെയിലർ റിലീസ് ചെയ്തത്. ബിബിൻ ജോർജ്, ബാബുരാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലറാണെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

​മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ തമിഴ് ചിത്രം 'ഉറിയടി'യിലൂടെ ശ്രദ്ധേയയായ വിസ്മയയാണ് നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത്. ലോകനാഥൻ ശ്രീനിവാസൻ ഛായാഗ്രഹണവും ജോസ് ഫ്രാങ്ക്ളിൻ സംഗീതവും നിർവ്വഹിക്കുന്നു. ലിജോ പോൾ ആണ് എഡിറ്റിംഗ്. പ്രൊഡക്ഷൻ കൺട്രോളർ: ഷിബു ജി സുശീലൻ, കല: ബാവ, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റോണക്സ് സേവ്യർ. ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും