​അഭിഷേക് നാമ വിരാട് കർണ്ണ ചിത്രം നാഗബന്ധം ട്രെയ്‌ലർ പുറത്ത് ആഗോള റിലീസ് ജൂലൈ 3 ന്

​അഭിഷേക് നാമ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം നാഗബന്ധം ട്രെയിലർ പുറത്ത്. വിരാട് കർണ്ണ നായകനാകുന്ന ചിത്രം ജൂലൈ 3 ന് കേരളമടക്കം ആഗോളതലത്തിൽ റിലീസ് ചെയ്യും.

​അഭിഷേക് നാമ വിരാട് കർണ്ണ ചിത്രം നാഗബന്ധം ട്രെയ്‌ലർ പുറത്ത് ആഗോള റിലീസ് ജൂലൈ 3 ന്
​അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം 'നാഗബന്ധം' ട്രെയിലർ പുറത്തിറങ്ങി; ചിത്രം ജൂലൈ 3-ന് തിയേറ്ററുകളിലേക്ക്

അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം 'നാഗബന്ധം' ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂലൈ 3 ന്

ഹൈദരാബാദ്: സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'നാഗബന്ധം' ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. ഹൈദരാബാദിലെ പ്രസാദ് പിസിഎക്സ് സ്ക്രീനിൽ വെച്ച് നടന്ന പ്രൌഢഗംഭീരമായ ചടങ്ങിലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. പ്രശസ്ത സംവിധായകൻ അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 2026 ജൂലൈ 3-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കേരളത്തിൽ ഈ ചിത്രം പ്രമുഖ വിതരണക്കാരായ ജി എഫ് (ഗുഡ് ഫെല്ലാസ്) ഫിലിംസ് ആൻഡ് റിലീസ് ആണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.

​യുവതാരം വിരാട് കർണ്ണ നായകനായി എത്തുന്ന ചിത്രം എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി ഇറയും ദേവാൻഷ് നാമയും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാണം താരക് സിനിമാസ് ആണ്.

​പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന വമ്പൻ കാൻവാസിൽ, അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളുടെ (VFX) അകമ്പടിയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, മറന്നുപോയ ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ പുരാതന ക്ഷേത്രങ്ങളും നിഗൂഢ ലോകങ്ങളും വലിയ യുദ്ധ-ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ചിത്രത്തിലെ വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ലോകോത്തര സാങ്കേതിക നിലവാരത്തിലുള്ള ഒരു ദൃശ്യവിരുന്നായിരിക്കും നാഗബന്ധം എന്ന് മുൻപ് പുറത്തിറങ്ങിയ ടീസറും ഇപ്പോൾ പുറത്തുവന്ന ട്രെയ്‌ലറും ഉറപ്പുനൽകുന്നു.

​നഭാ നടേഷ്, ഐശ്വര്യ മേനോൻ, ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

​ചിത്രത്തിന്റെ വിദേശ റിലീസ് അവകാശവും ഉത്തരേന്ത്യൻ തിയേറ്റർ വിതരണ അവകാശവും പ്രമുഖ കമ്പനിയായ സീ സ്റ്റുഡിയോസ് ആണ് സ്വന്തമാക്കിയത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിന് എത്തും. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശങ്ങൾ കരസ്ഥമാക്കിയപ്പോൾ, തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ മായും മറ്റ് ഭാഷകളിലെ സാറ്റലൈറ്റ് അവകാശങ്ങൾ സീ സ്റ്റുഡിയോസും സ്വന്തമാക്കി.

​സൌന്ദർ രാജൻ എസ്. ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് അഭേ, ജുനൈദ് കുമാർ എന്നിവർ ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത്. പശ്ചാത്തല സംഗീതം ജുനൈദ് കുമാറും എഡിറ്റിംഗ് ആർ. സി. പനവും നിർവ്വഹിക്കുന്നു. വിഎഫ്എക്സ് ഡയറക്ടർ കൂടിയായ അഭിഷേക് നാമയുടെ മേൽനോട്ടത്തിൽ തണ്ടർ സ്റ്റുഡിയോസ് ആണ് വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത്. റെഡ് ചില്ലീസിന്റെ കെൻ മെറ്റ്സ്കർ ആണ് കളറിസ്റ്റ്. വലിയൊരു സാങ്കേതിക വിദഗ്ദ്ധരുടെ നിര തന്നെ ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.