സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികൾ റിവോൾവർ റിങ്കോ ട്രെയിലർ പുറത്ത് ചിത്രം മെയ് 8 ന് തിയേറ്ററുകളിലേക്ക്
കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനും ഒരു കൂട്ടം കുട്ടികളും പ്രധാന വേഷത്തിലെത്തുന്ന ചിത്രം മെയ് 8 ന് റിലീസ് ചെയ്യും.
സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികൾ; 'റിവോൾവർ റിങ്കോ' ട്രെയിലർ പുറത്ത്; ചിത്രം മെയ് 8-ന് തിയേറ്ററുകളിലേക്ക്
കോഴിക്കോട്: സൂപ്പർ നാച്ചുറൽ കഥാപാത്രങ്ങളെ നെഞ്ചേറ്റി, സ്വന്തമായി ഒരു സിനിമ നിർമ്മിക്കാൻ ഇറങ്ങിത്തിരിക്കുന്ന നാലു കുട്ടികളുടെ കൗതുകമുണർത്തുന്ന കഥയുമായി 'റിവോൾവർ റിങ്കോ' എത്തുന്നു. കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മെയ് എട്ടിന് ചിത്രം പ്രദർശനത്തിനെത്തും.
താരകാ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് കൂട്ടായി എത്തുന്ന യുവാവായാണ് താരം എത്തുന്നത്. "മിന്നൽ മുരളി ഓൾറെഡി വന്നതല്ലേ?" എന്ന ചോദ്യത്തിന് "ഇത് നമ്മുടെ വേർഷനാണ്" എന്ന് കുട്ടികൾ നൽകുന്ന മറുപടി ട്രെയിലറിൽ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
'മാളികപ്പുറം' ഫെയിം ശ്രീപത് യാൻ, ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്ന ബാലതാരങ്ങൾ. ലാലു അലക്സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി. മേനോൻ, അഞ്ജലി നായർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
സിബി ജോർജ് പൊൻകുന്നം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന് കൈതപ്രം വരികളെഴുതി രഞ്ജിൻ രാജ് സംഗീതം പകരുന്നു. ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കോഴിക്കോട്ടെ കുന്ദമംഗലം, മുക്കം ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായ ചിത്രം അവധിക്കാലത്ത് കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ ആസ്വദിക്കാൻ കഴിയുന്ന ഒന്നായിരിക്കും.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 
