സ്വച്ഛതാ ഹി സേവാ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു നഗരസഭകളില്‍ കോട്ടക്കല്‍ ഒന്നാമത്
സ്വച്ഛതാ ഹി സേവാ, നിർമ്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനുകളുടെ ഭാഗമായി മികച്ച നഗരസഭകൾക്കും ഗ്രാമപഞ്ചായത്തുകൾക്കുമുള്ള പുരസ്കാരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വിതരണം ചെയ്തു.
സ്വച്ഛതാ ഹി സേവാ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു; നഗരസഭകളില്‍ കോട്ടക്കല്‍ ഒന്നാമത്
മലപ്പുറം: ശുചിത്വം ജനകീയ ഉത്തരവാദിത്തവും സാമൂഹിക പങ്കാളിത്തവുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രാജ്യവ്യാപകമായി സംഘടിപ്പിച്ച 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. നിർമ്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അവാർഡുകൾ കൈമാറി.
കേരളത്തിൽ 'കൈയോട് കൈ' എന്ന പേരിൽ സംഘടിപ്പിച്ച ക്യാമ്പയിൻ പൊതുസ്ഥലങ്ങളുടെ ശുചീകരണം, മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്കരണം, ഉറവിട മാലിന്യ തരംതിരിക്കൽ, ശുചീകരണ തൊഴിലാളികളുടെ ക്ഷേമം, ജനപങ്കാളിത്തം തുടങ്ങിയ മേഖലകളിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകിയത്. മാലിന്യമുക്തമായ സമൂഹം സൃഷ്ടിക്കുന്നതിനും ശുചിത്വ പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനും ക്യാമ്പയിൻ വഴിയൊരുക്കിയതായി വിലയിരുത്തി.
പുരസ്കാര വിജയികൾ
ജില്ലയിലെ നഗരസഭകളിൽ കോട്ടക്കൽ നഗരസഭ ഒന്നാം സ്ഥാനം നേടി. പൊന്നാനി, താനൂർ നഗരസഭകൾ രണ്ടാം സ്ഥാനവും മലപ്പുറം നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ബ്ലോക്ക് അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകൾ:
അരീക്കോട്: പുല്പറ്റ ഗ്രാമപഞ്ചായത്ത്
കാളികാവ്: കാളികാവ് ഗ്രാമപഞ്ചായത്ത്
കൊണ്ടോട്ടി: വാഴക്കാട് ഗ്രാമപഞ്ചായത്ത്
കുറ്റിപ്പുറം: എടയൂർ ഗ്രാമപഞ്ചായത്ത്
മലപ്പുറം: മൊറയൂർ ഗ്രാമപഞ്ചായത്ത്
മങ്കട: കുറുവ ഗ്രാമപഞ്ചായത്ത്
നിലമ്പൂർ: മൂത്തേടം ഗ്രാമപഞ്ചായത്ത്
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്
പെരുമ്പടപ്പ്: ആലങ്കോട് ഗ്രാമപഞ്ചായത്ത്
പൊന്നാനി: കാലടി ഗ്രാമപഞ്ചായത്ത്
തിരുരങ്ങാടി: നന്നമ്പ്ര ഗ്രാമപഞ്ചായത്ത്
താനൂർ: പൊന്മണ്ടം ഗ്രാമപഞ്ചായത്ത്
തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്ത്
വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്ത്
വണ്ടൂർ: മമ്പാട് ഗ്രാമപഞ്ചായത്ത്
വോട്ടർ പട്ടിക പുതുക്കൽ വില്ലേജ് ഓഫീസുകളിലെ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ഡിസംബർ 11 വരെ നീട്ടി
സ്വച്ഛതാ ഹി സേവാ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു നഗരസഭകളില്‍ കോട്ടക്കല്‍ ഒന്നാമത്
കരിപ്പൂരിൽ സ്വർണം തട്ടിയെടുക്കാൻ ശ്രമം യുവതി അടക്കം 5 പേർ പിടിയിൽ
രോഗികൾക്ക് ഇഷ്ടമുള്ള ചികിത്സാരീതി തിരഞ്ഞെടുക്കാൻ സൗകര്യമൊരുക്കും മന്ത്രി കെ. മുരളീധരൻ
റോഡപകട മരണങ്ങൾ കുറയ്ക്കാൻ കേരള റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ 15 ന്, ബ്രാൻഡ് അംബാസഡറായി മമ്മൂട്ടി
50 ലിറ്റർ ബിയറും കഞ്ചാവുമായി പെരുമ്പാവൂരിൽ അസം സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ