അറ്റ്
മലയാളത്തിലെ ആദ്യ ഡാർക്ക് വെബ് ടെക്നോ ത്രില്ലർ അറ്റ് ഫെബ്രുവരി 13-ന് തിയേറ്ററുകളിലേക്ക്
മലയാളത്തിലെ ആദ്യ ഡാർക്ക് വെബ് ടെക്നോ ത്രില്ലർ 'അറ്റ്' ഫെബ്രുവരി 13-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: പ്രശസ്ത എഡിറ്റർ ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ടെക്നോ ത്രില്ലർ 'അറ്റ്' (At) ഫെബ്രുവരി 13-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. മലയാള സിനിമയിൽ ആദ്യമായി 'ഡാർക്ക് വെബ്' പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് 'അറ്റ്' എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള വേറിട്ട പോസ്റ്റർ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ നവാഗതനായ ആകാശ് സെൻ ആണ് നായകൻ. നടൻ ഷാജു ശ്രീധർ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകർച്ചയിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. റെഡ് വി റാപ്ടർ (RED V-RAPTOR) ക്യാമറയിൽ പൂർണ്ണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും 'അറ്റ്' സ്വന്തമാക്കിയിട്ടുണ്ട്. എ.ഐ (Artificial Intelligence) സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രത്തിന്റെ പോസ്റ്ററുകൾ മുൻപ് വലിയ ചർച്ചയായിരുന്നു.
ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, സാജിദ് യഹിയ, റേച്ചൽ ഡേവിഡ്, നയന എൽസ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോൺ മാക്സ് തന്നെ കഥയും എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് രവിചന്ദ്രൻ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. 4 മ്യൂസിക്സ് സംഗീതവും, ഹുമറും ഷാജഹാനും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

