മൂവാറ്റുപുഴ തേനി ഹൈവേ കയ്യേറ്റം ഒഴിപ്പിക്കാൻ വൈകുന്നതിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ്
മൂവാറ്റുപുഴ തേനി ഹൈവേ കോട്ട റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ നടപടിയിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടക്കാല ഉത്തരവ്. കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുടെ മേൽനോട്ടം വഹിക്കാൻ ഇടുക്കി ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
മൂവാറ്റുപുഴ-തേനി ഹൈവേ കയ്യേറ്റം ഒഴിപ്പിക്കൽ: ജില്ലാ കളക്ടർ മേൽനോട്ടം വഹിക്കണമെന്ന് ഹൈക്കോടതി
തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയിലെ കോട്ട റോഡിലുള്ള നിയമവിരുദ്ധ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ: ഫാ. ജോസ് കിഴക്കേൽ. വൈസ് ചെയർമാൻ: എം. ജെ. ജോൺ, മാറാടിമണ്ണേൽ. ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടാണ് സുപ്രധാന ഇടക്കാല ഉത്തരവ് വന്നത് . മുൻകാലങ്ങളിൽ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പിലാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ മെല്ലെപ്പോക്ക് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ പുതിയ നിർദ്ദേശം.
കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും കേസിലെ പുരോഗതി നേരിട്ട് മേൽനോട്ടം വഹിക്കുന്നതിനുമായി ഇടുക്കി ജില്ലാ കളക്ടറെ കോടതി ചുമതലപ്പെടുത്തി. പാതയോരത്തെ കയ്യേറ്റങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഇതുകൂടാതെ, റോഡ് കയ്യേറ്റവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് (PWD) തയ്യറാക്കേണ്ട പ്രോഗ്രസ് റിപ്പോർട്ട് ഹൈക്കോടതിയുടെ അടുത്ത സിറ്റിംഗിൽ തന്നെ സമർപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഗവൺമെന്റ് പ്ലീഡർക്ക് കോടതി കർശന നിർദ്ദേശം നൽകി. കേസ് അടുത്ത തവണ പരിഗണിക്കുമ്പോൾ ഇതുവരെയുള്ള നടപടികളുടെ വ്യക്തമായ ചിത്രം കോടതിക്ക് മുൻപാകെ എത്തിക്കേണ്ടതുണ്ട്.
ബ്ലേഡ് മാഫിയക്കെതിരെ പോലീസ് നടപടി 4 പേർ പിടിയിൽ
ഓട്ടോയിൽ മറന്നുവച്ച പാസ്പോർട്ടും പണവും അടങ്ങിയ ബാഗ് തിരികെ നൽകി ഡ്രൈവർ സജീവ് മാതൃകയായി
68 ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകുന്നു
ഏനാനല്ലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് വിദഗ്ധ ചികിത്സയുമായി ബി.എം.എച്ച്
സീറോ വേസ്റ്റ് ലക്ഷ്യമാക്കി നിർമലം മൂവാറ്റുപുഴയിൽ ശുചിത്വ കേരളം ക്യാമ്പയിന് തുടക്കമായി
പരുമല പെരുന്നാൾ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ് 
