യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ

കേരളത്തെ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കാൻ സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. വയനാട് ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു

യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
ജില്ലാതല ക്ഷീര സംഗമം മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണ ഉദ്ഘാടനം ചെയ്യുന്നു
യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ

യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

വയനാട് : യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ സംസ്ഥാനത്ത് സ്മാർട്ട് ഡയറി ഫാം പദ്ധതി നടപ്പാക്കുമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ജില്ലാ ക്ഷീരസംഗമം തൃശ്ശിലേരി സെന്റ് ജോർജ് ചർച്ച് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷീരമേഖലയിലെ പ്രതിസന്ധികൾ അതിജീവിച്ച് കേരളത്തെ പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഒരു കോടി ലിറ്റർ പാൽ അധികമായി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കാലിത്തീറ്റ വിലവർധനയും അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും പരിഹരിക്കാൻ ഇടപെടൽ നടത്തും. മൃഗരോഗ പ്രതിരോധത്തിന് മുൻഗണന നൽകുന്നതിനൊപ്പം ഫാം യന്ത്രവൽക്കരണം വ്യാപിപ്പിക്കും. കർണാടകയിൽ പാൽവില വർധന തടയുന്നതിനായി അവിടുത്തെ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ച് സഹകരണ മേഖലയുടെ പിന്തുണയോടെ ക്ഷീരമേഖലയെ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

പരിപാടിയുടെ ഭാഗമായി ജില്ലയിലെ മികച്ച യുവ ക്ഷീര കര്‍ഷകന്‍, പട്ടികജാതി-പട്ടിക വര്‍ഗ ക്ഷീര കര്‍ഷകന്‍, മികച്ച ക്ഷേമനിധി ക്ഷീരകര്‍ഷകന്‍, ഗുണനിലവാരമുള്ള പാല്‍ സംഭരിക്കുന്ന സംഘം, ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകന്‍, കുട്ടി കര്‍ഷകര്‍ എന്നിവരെ ആദരിച്ചു. 

എം.എൽ.എ ഉഷാ വിജയൻ അധ്യക്ഷതയായി. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരണം നടത്തി. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, വൈസ് ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ മീനാക്ഷി രാമൻ, ടി.എസ് ദിലീപ് കുമാർ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ ജിതിൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ചിന്നമ്മ ജോസ്, കെ.ആര്‍ ജിതിന്‍, ജിനി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. ബേബി മാസ്റ്റർ, വസന്തകൃഷ്ണൻ, ക്ഷീരവികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്, മലബാർ മിൽമ ഡയറക്ടർ റോസിലി തോമസ്, തിരുനെല്ലി വെറ്ററിനറി സർജൻ അജയ് കുര്യാക്കോസ്, തൃശ്ശിലേരി ക്ഷീരസംഘം പ്രസിഡന്‍റ് വി.വി രാമകൃഷ്ണന്‍, മുൻ മിൽമ ചെയർമാൻ ടി.പി ഗോപാലക്കുറുപ്പ്, ക്ഷീരസംഘം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.