പ്രധാനമന്ത്രിയുടെ പേരിൽ വഴിപാട്
കൊല്ലൂർ മൂകാംബികയിൽ നവചണ്ഡികാ ഹോമം നടത്തി സുരേഷ് ഗോപി പ്രധാനമന്ത്രിയുടെ പേരിൽ 10 ടൺ ബസ്മതി അരി സമർപ്പിച്ചു
കൊല്ലൂർ മൂകാംബികയിൽ നവചണ്ഡികാ ഹോമം നടത്തി സുരേഷ് ഗോപി; പ്രധാനമന്ത്രിയുടെ പേരിൽ 10 ടൺ ബസ്മതി അരി സമർപ്പിച്ചു
കൊല്ലൂർ: ലോകപ്രശസ്തമായ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ കുടുംബസമേതം ദർശനം നടത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ലോകനന്മയ്ക്കും ഐശ്വര്യത്തിനുമായി ക്ഷേത്രത്തിൽ നടന്ന നവചണ്ഡികാ ഹോമത്തിൽ അദ്ദേഹം പങ്കെടുത്തു.
ഈ പുണ്യവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും നാളിലും ക്ഷേത്രത്തിലേക്ക് 10 ടൺ ബസ്മതി അരി വഴിപാടായി സമർപ്പിച്ചു എന്നത് ഈ സന്ദർശനത്തിന്റെ പ്രത്യേകതയായി. സുരേഷ് ഗോപിയുടെ സുഹൃത്തും ബാംഗ്ലൂർ സ്വദേശിയുമായ പുരുഷോത്തം റെഡ്ഡിയാണ് ഈ അരി വഴിപാടായി നൽകിയത്.
"ലോകഗുരുവായ കൊല്ലൂർ മൂകാംബികാ ദേവിയുടെ സന്നിധിയിൽ സമാധാനത്തിനും ഐശ്വര്യത്തിനുമായി നവചണ്ഡികാ ഹോമത്തിൽ പങ്കെടുക്കാൻ സാധിച്ചത് വലിയൊരു പുണ്യമാണ്. നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയുടെ പേരിൽ ഈ അരി സമർപ്പിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി കാണുന്നു," എന്ന് സുരേഷ് ഗോപി പറഞ്ഞു. ഭാര്യ രാധികയ്ക്കും മക്കൾക്കുമൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്.
ആലപ്പുഴയിൽ പുതിയ കയർപിരി യൂണിറ്റ് 433 കയർ സംഘങ്ങൾക്ക് 4.6 കോടി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല
കുമ്പളം വില്ലേജ് ഓഫീസിൽ സന്ദർശനം നടത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബു
കേരളത്തിൽ പുതിയ വനിതാനയം ഉടൻ തൊഴിലിടങ്ങളിൽ പോഷ് ആക്ട് ശക്തമാക്കും മന്ത്രി ബിന്ദു കൃഷ്ണ
എറണാകുളം ജില്ലാ സ്കൂൾ കായികമേളയ്ക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി
ശബരിമലയെ രാജ്യത്തെ മികച്ച തീർത്ഥാടന കേന്ദ്രമാക്കും മുഖ്യമന്ത്രി വി ഡി സതീശൻ
ലക്ഷ്യമിട്ടതിന്റെ ഇരട്ടിയിലധികം പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് മന്ത്രി എ.പി. അനിൽകുമാർ 
