ഗഞ്ചാവ് ചെടി നട്ടു വളർത്തി ചെറിയനാട് സ്വദേശിയായ യുവാവിനെ വെണ്മണി പോലീസ് അറസ്റ്റ് ചെയ്തു
ചെറിയനാട് വാടകവീടിന്റെ പറമ്പിൽ ഗഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് വെണ്മണി പോലീസിന്റെ പിടിയിലായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഗഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് വെണ്മണിയിൽ പിടിയിൽ
ചെങ്ങന്നൂർ: സ്വന്തം ആവശ്യത്തിനും വിൽപ്പനക്കുമായി വീട്ടുപറമ്പിൽ ഗഞ്ചാവ് ചെടി നട്ടുപിടിപ്പിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ചെറിയനാട് കാവിന്റെ വടക്കതിൽ സജികുമാറിന്റെ മകൻ നന്ദു എസ്. കുമാർ (26) ആണ് അറസ്റ്റിലായത്. ചെറിയനാട് ചെറുവല്ലൂർ ശ്രീ സദനം വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.
വെണ്മണി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ രതീഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. താമസിക്കുന്ന വീടിന്റെ പറമ്പിൽ വളർത്തിയ രണ്ട് ഗഞ്ചാവ് ചെടികൾക്ക് നനച്ചുകൊണ്ടു നിൽക്കുമ്പോഴാണ് പോലീസ് സംഘം ഇയാളെ കൈയോടെ പിടികൂടിയത്.
സബ് ഇൻസ്‌പെക്ടർ രതീഷ് ബാബുവിനൊപ്പം സബ് ഇൻസ്‌പെക്ടർ പുഷ്പശോഭനൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സതീഷ് കുമാർ, സി.പി.ഒ മാരായ ഷിഹാബ് സലാം, സനൽ കുമാർ, വിജേഷ് വി. എന്നിവരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മൂവാറ്റുപുഴ വാളകം ഗ്രാമപഞ്ചായത്തിൽ 55.5 ലക്ഷം രൂപ ചെലവിൽ പുതിയ ജനകീയ ആരോഗ്യകേന്ദ്രം
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ
സർക്കാർ ആശുപത്രികളിൽ ഇ ഹെൽത്ത് ട്രെയിനി നിയമനം
ആലുവയിൽ പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവർത്തനമാരംഭിച്ചു
മൂവാറ്റുപുഴ മാർക്കറ്റ് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും കൃഷിമന്ത്രി ടി. സിദ്ദിഖ്
കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു 
