ബംഗാളിൽ ഓരോ നുഴഞ്ഞുകയറ്റക്കാരനെയും കണ്ടെത്തി പുറത്താക്കും അമിത് ഷാ
ബംഗാളിലെ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കുമെന്നും ഹിന്ദു അഭയാർഥികൾക്ക് പൗരത്വം നൽകുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ പരിവർത്തൻ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും, ബംഗാളിനെ മോചിപ്പിക്കും: പരിവർത്തൻ യാത്ര' ഉദ്ഘാടനം ചെയ്ത് അമിത് ഷാ
പശ്ചിമ ബംഗാളിലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് നുഴഞ്ഞുകയറ്റക്കാരെ മാത്രമാണെന്നും ബിജെപി അധികാരത്തിലെത്തിയാൽ ഇവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ 'പരിവർത്തൻ യാത്ര' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മമത ബാനർജി സർക്കാർ വർഷങ്ങളായി നുഴഞ്ഞുകയറ്റത്തിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ (SIR) 63.66 ലക്ഷം വ്യാജ വോട്ടർമാരെയാണ് ബംഗാളിൽ ഒഴിവാക്കിയത്. ഇതിനു പുറമെ 60.06 ലക്ഷം പേരെ സംശയപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബംഗാളിലെ ഹിന്ദു അഭയാർഥികൾ പൗരത്വത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും അവർക്ക് പൗരത്വം ഉറപ്പാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. "ബംഗാൾ നുഴഞ്ഞുകയറ്റക്കാരുടെ സ്വർഗമായി മാറിയിരിക്കുന്നു, അഴിമതിയാണ് സംസ്ഥാനത്തെ മുഖമുദ്ര," മന്ത്രി പറഞ്ഞു.
അസം മോഡലിൽ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും വ്യക്തമാക്കി. മാൾഡയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

