​അർജുന് ഗോവിന്ദൻ മാസ്റ്ററുടെ ഉറപ്പ് ബഡ്‌സ് സ്കൂളിന് ഇനി സ്വന്തം വാഹനം

മണമ്പറ്റ ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് വാഹനം ലഭ്യമാക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉറപ്പ് നൽകി.

​അർജുന് ഗോവിന്ദൻ മാസ്റ്ററുടെ ഉറപ്പ് ബഡ്‌സ് സ്കൂളിന് ഇനി സ്വന്തം വാഹനം
​അർജുന് ഗോവിന്ദൻ മാസ്റ്ററുടെ ഉറപ്പ് ബഡ്‌സ് സ്കൂളിന് ഇനി സ്വന്തം വാഹനം

മണമ്പറ്റ ബഡ്‌സ് സ്കൂളിൽ ഇനി വാഹനമെത്തും; അർജുന് ഉറപ്പ് നൽകി എം.വി ഗോവിന്ദൻ മാസ്റ്റർ

​പാലക്കാട്: വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി നടന്ന പ്രഭാത യോഗത്തിൽ ശ്രദ്ധേയമായി മണമ്പറ്റ ബഡ്‌സ് സ്കൂളിലെ വിദ്യാർത്ഥി അർജുനും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററും തമ്മിലുള്ള കൂടിക്കാഴ്ച. തന്റെ സ്കൂളിലെ കുട്ടികൾക്ക് യാത്ര ചെയ്യാൻ ഒരു വാഹനം വേണമെന്ന അർജുന്റെ സ്നേഹപൂർവ്വമായ ആവശ്യം ഉടനടി അംഗീകരിച്ചിരിക്കുകയാണ് അധികൃതർ.

​യോഗത്തിൽ സംസാരിക്കവെ, സർക്കാർ ബഡ്‌സ് സ്കൂളുകൾക്ക് നൽകുന്ന മികച്ച സേവനങ്ങളെയും പരിചരണങ്ങളെയും അർജുൻ പ്രശംസിച്ചു. എന്നാൽ സ്കൂളിലെ കുട്ടികൾ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാൻ ഒരു വാഹനം വേണമെന്ന ഒരൊറ്റ ആവശ്യം മാത്രമാണ് അർജുൻ മുന്നോട്ട് വെച്ചത്. അർജുന്റെ വാക്കുകളിലെ ഗൗരവം ഉൾക്കൊണ്ട ഗോവിന്ദൻ മാസ്റ്റർ, ചടങ്ങിലുണ്ടായിരുന്ന ഒറ്റപ്പാലം എം.എൽ.എ കെ. പ്രേംകുമാറുമായി വിഷയം സംസാരിക്കുകയും വാഹനം ലഭ്യമാക്കാനുള്ള ഉറപ്പ് ഉടൻ തന്നെ നൽകുകയുമായിരുന്നു.

​സാധാരണക്കാരുടെ ആവശ്യങ്ങൾ സർക്കാർ മുൻഗണനയോടെയാണ് കാണുന്നതെന്നും, എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ ചിരി പടർത്തുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ ഫേസ്ബുക്കിൽ കുറിച്ചു. എം.എൽ.എയുടെ ഉറപ്പോടെ അർജുന്റെയും സഹപാഠികളുടെയും നീണ്ടകാലത്തെ സ്വപ്നമാണ് പൂവണിയാൻ പോകുന്നത്.